ടെലിവിഷൻ ആരാധകർ ആവേശത്തോടെ കാത്തിരുന്ന ബിഗ് ബോസ്സുമായി മോഹൻലാൽ എത്തിക്കഴിഞ്ഞു. വ്യത്യസ്തരായ പതിനാറു താരങ്ങൾ നൂറു ദിവസം അടച്ചിട്ട മുറിയിൽ കഴിയുന്ന ബിഗ് ബോസിന്റെ ആദ്യ ദിനം പിന്നിട്ടു കഴിയുമ്പോൾ ഈ ഷോയിൽ നിന്നും പുറത്ത് പോവേണ്ട ആളെക്കുറിച്ച് നടി ശ്വേതാ മേനോൻ പറയുന്നു.
പരിപാടിയില്‍ ഓരോ ആഴ്ചയിലും ക്യാപ്റ്റനെ തിരഞ്ഞെടുക്കുന്ന പതിവുണ്ട്. ശ്വേത മേനോനെയാണ് ഇത്തവണ ക്യാപ്റ്റനായി തിരഞ്ഞെടുത്തത്. മത്സരാർത്ഥികളായ എല്ലാവരോടും അഭിപ്രായം ആരാഞ്ഞതിന് ശേഷമാണ് ശ്വേതയെ ക്യാപ്റ്റനായി നിയമിച്ചത്. പരിപാടിയില്‍ നിന്നും പുറത്ത് പോവേണ്ട ആളെക്കുറിച്ച് ചോദിച്ചപ്പോള്‍ അരിസ്റ്റോ സുരേഷിന്റെ പേരായിരുന്നു താരം നിര്‍ദേശിച്ചത്. തുടരാന്‍ താല്പര്യമില്ലാത്ത തരത്തിലുള്ള പെരുമാറ്റമാണ് അദ്ദേഹത്തിന്റേതെന്നും ശ്വേത പറയുന്നു.
നിവിന്‍ പോളിയുടെ ആക്ഷന്‍ ഹീറോ സിനിമയിലൂടെ ജനപ്രിയനായ മാറിയ നടനാണ് അരിസ്റ്റോ സുരേഷ് അദ്ദേഹത്തെ സംബന്ധിച്ച് ബിഗ് ബോസിലെ ആദ്യദിനം അത്ര ശുഭകരമായിരുന്നില്ല. ശാരീരികമായി വയ്യാതായതോടെ മെഡിക്കല്‍ സഹായം തേടിയതിന് ശേഷമാണ് അദ്ദേഹം തിരികെ ഫോമിലെത്തിയത്. അതുകൊണ്ടു തന്നെ കാലിലെ കെട്ടുമായി നടക്കാന്‍ ബുദ്ധിമുട്ടുന്ന അരിസ്റ്റോ സുരേഷായിരിക്കുമോ പുറത്തേക്ക് പോവുന്നതെന്ന തരത്തിലുള്ള ചര്‍ച്ചകൾ ശക്തമാകുകയാണ്. എന്നാല്‍ രഞ്ജിനി ഹരിദാസിന്റെ പേരും ക്യാപ്റ്റനായ ശ്വേതയുടെ പേരും ഈ വിഭാഗത്തില്‍ ഉയര്‍ന്നുവന്നിട്ടുണ്ട്.
Post Your Comments