പഴയതിലും കരുത്തനായി സായ് കുമാര്‍ ഇനി ഇവിടെയുണ്ട്!

നായകനായിട്ടാണ് സായ്കുമാര്‍ മലയാള സിനിമയിലേക്ക് അരങ്ങേറിയതെങ്കിലും പ്രതിനായക കഥാപാത്രങ്ങളിലൂടെയാണ് സായ്കുമാര്‍ പ്രേക്ഷകര്‍ക്കിടയില്‍ സ്വീകാര്യനാകുന്നത്. ഷാജി കൈലാസ്, ജോഷി, കെ. മധു തുടങ്ങിയവരുടെ ആക്ഷന്‍ ചിത്രങ്ങളില്‍ സൂപ്പര്‍ താരങ്ങളെപ്പോലും വിറപ്പിച്ച് നിര്‍ത്തുന്ന സായ് കുമാറിന്റെ മടങ്ങി വരവിനായി കാത്തിരിക്കുകയാണ് സിനിമാ പ്രേമികള്‍. പ്രതിനായക വേഷങ്ങളില്‍ നിന്ന് മാറി യുവ തലമുറയിലെ നായകന്‍മാരുടെ അച്ഛന്‍ വേഷങ്ങളിലൂടെ സായ് കുമാര്‍ മികച്ച കഥാപാത്രങ്ങളെ മലയാള സിനിമയില്‍ അടയാളപ്പെടുത്തിയിരുന്നു. പക്ഷെ ഉശിരന്‍ സംഭാഷണങ്ങളുമായി പ്രേക്ഷകരെ ഹരം കൊള്ളിക്കുന്ന സായ്കുമാറിനെയാണ് പ്രേക്ഷകര്‍ക്ക് കൂടുതല്‍ ഇഷ്ടം.

ഷാജി കൈലാസ് – രണ്‍ജി പണിക്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന മോഹന്‍ലാലിന്‍റെ പുതിയ ചിത്രത്തില്‍ സായ്കുമാര്‍ ശക്തമായ ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ടെന്നാണ് സൂചന. ഷാജി കൈലാസ് – മോഹന്‍ലാല്‍ ചിത്രങ്ങളിലാണ് സായ്കുമാറിന്റെ വില്ലന്‍ വേഷങ്ങള്‍ കൂടുതല്‍ ജനശ്രദ്ധ നേടിയിട്ടുള്ളത്. എന്‍,എഫ് വര്‍ഗീസിനെപ്പോലെ ,നരേന്ദ്ര പ്രസാദിനെപ്പോലെ പ്രതിനായക നിരയിലെ കരുത്തനായ നടനായിരുന്നു കൊട്ടാരക്കാരയുടെ മകന്‍ സായ്കുമാര്‍.

 

സൂപ്പര്‍ താരങ്ങളോളം പ്രാധാന്യമുള്ള സായ്കുമാറിന്റെ ആ വില്ലന്‍ വേഷങ്ങള്‍ വീണ്ടും പുനര്‍ജ്ജനിക്കട്ടെ പഴയതിലും പതിന്മടങ്ങ്‌ കരുത്തോടെ…..

Share
Leave a Comment