മാണിക്യ മലരായ പൂവി എന്ന ഗാനത്തിലൂടെ ഇന്റര്‍നെറ്റില്‍ തരംഗമായ ചിത്രമാണ് അഡാര്‍ ലവ്. എന്നാല്‍ ഇതുവരെയും പുറത്തിറങ്ങാത്ത ഈ ചിത്രം ലക്ഷങ്ങളുടെ നഷ്ടമുണ്ടാക്കിയ പരാതിയുമായി സംവിധായകന് ഒമര്‍ ലുലുവിനെതിരെ പരാതിയുമായി നിര്‍മാതാവ്.
30 ലക്ഷം രൂപ തന്നില്‍ നിന്നും കൈപ്പറ്റിയിട്ടും സിനിമയുടെ ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ സംവിധായകന് ഇതുവരെ തയ്യാറായിട്ടില്ലെന്നാണ് ഔസേപ്പച്ചന്റെ പരാതി. നിശ്ചയിച്ച സമയത്ത് സിനിമ പുറത്തിറങ്ങാത്തത് മൂലം തനിക്ക് ലക്ഷങ്ങളുടെ നഷ്ടമുണ്ടായതായും നിര്‍മാതാവ് ആരോപിക്കുന്നു. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന് പരാതി നല്‍കിയിട്ടുണ്ട്. എന്നാല്‍ സംവിധായകന് ഒമര്‍ ലുലു ഇക്കാര്യത്തില്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല. ചിത്രത്തിന്റെ റിലീസ് ഇതുവരെയും പ്രഖ്യാപിച്ചിട്ടില്ല
Post Your Comments