താര സംഘടന അമ്മയുടെ തലപ്പത്തേയ്ക്ക് മോഹൻലാലിന്റെ നേതൃത്വത്തിൽ പുതിയ ഭരണ സമിതി ചുമതലയേറ്റു. അമ്മയിലെ നേതൃമാറ്റത്തിന് കാരണം നടിയെ ആക്രമിച്ചതുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ അല്ലെന്ന് മോഹന്‍ലാല്‍ ഒരു അഭിമുഖത്തിൽ വ്യക്തമാക്കി. നടൻ ദിലീപിനെ തിരിച്ചെടുക്കുന്നത് സംബന്ധിച്ച തീരുമാനത്തിൽ സംഘടനയ്ക്കെതിരെ മലയാള സിനിമയിലെ വനിതാ കൂട്ടായ്മ രംഗത്തെത്തിയിരിക്കുകയാണ്. ഈ അവസരത്തിൽ വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ രൂപീകരണത്തെക്കുറിച്ചു ഒരു അഭിമുഖത്തിൽ മോഹൻലാൽ പറയുന്നു.
read also:ചാനല്‍ ഷോയിലൂടെ തങ്ങളെ പരസ്യമായി അവഹേളിച്ചു; അമ്മ സംഘടനയുമായി ഒത്തുപോകാനില്ലെന്നു റിമ
മലയാള സിനിമയിലെ വനിതാ സംഘടനയായ വിമന്‍ ഇന്‍ സിനിമ കലക്ടീവിന്റെ രൂപീകരണത്തിന് കാരണം അമ്മയുടെ പ്രവര്‍ത്തനം കാര്യക്ഷമം അല്ലാത്തത് കൊണ്ടാണ് എന്ന ആരോപണം ശരിയല്ല. കൂടാതെ ഈ സംഘടനയുടെ രൂപീകരണത്തില്‍ എന്തെങ്കിലും കുഴപ്പം ഉണ്ടെന്ന് കരുതുന്നില്ലെന്ന് ടൈംസ് ഓഫ് ഇന്ത്യയ്ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിൽ മോഹൻലാൽ പറഞ്ഞു. നിര്‍മ്മാതാക്കളുടേതും വിതരണക്കാരുടേതും അടക്കം നിരവധി സംഘടനകള്‍ സിനിമയിലുണ്ട്. ഡബ്ല്യൂസിസിയില്‍ ഉള്ളവരും സിനിമാ രംഗത്ത് പ്രവര്‍ത്തിക്കുന്നവര്‍ തന്നെയാണ്. അവരും അമ്മയും തമ്മില്‍ യാതൊരു കലഹവും ഇല്ലെന്നും മോഹന്‍ലാല്‍ അഭിമുഖത്തില്‍ പറഞ്ഞു.
READ ALSO:ദിലീപ് വിഷയത്തിൽ വനിതാ സംഘടനയ്ക്ക് മറുപടിയുമായി തിരക്കഥാകൃത്ത് മനോജ്
വിമന്‍ ഇന്‍ സിനിമ കലക്ടീവിന് അമ്മയുമായി എന്തെങ്കിലും പ്രശ്നങ്ങള്‍ ഉണ്ടെങ്കില്‍ അതവര് തങ്ങളുമായി ചര്‍ച്ച ചെയ്യട്ടെയെന്നും അമ്മയില്‍ ഉള്ള ഒരു സൗഹൃദ സംഘടനയായിട്ടാണ് വിമന്‍ ഇന്‍ സിനിമ കലക്ടീവിനെ കാണുന്നത് എന്നും മോഹന്‍ലാല്‍ കൂട്ടിച്ചേര്‍ത്തു.
Post Your Comments