നിവിൻ പോളിയുടെ പ്രേമത്തിലെ മേരി എന്ന കഥാപാത്രമായ് മലയാളി മനസ്സ് കീഴടക്കിയ താരമാണ് അനുപമ പരമേശ്വരൻ. പ്രേമത്തിന് ശേഷം മലയാളത്തിൽ ആകെ രണ്ടു ചിത്രങ്ങൾ മാത്രം ചെയ്ത അനുപമ തെലുങ്ക് , തമിഴ് ചിത്രങ്ങളിലൂടെ തിരക്കുള്ള നായികയായി മാറിക്കഴിഞ്ഞു. എന്നാൽ കന്നഡയിലും ചുവടു വയ്ക്കാൻ ഒരുങ്ങുകയാണ് താരമിപ്പോൾ.
പവന് വാഡെയാര് സംവിധാനം ചെയ്യുന്ന പുനീത് രാജ്കുമാര് ചിത്രമായ നാടസര്വ്വഭൗമയിലൂടെ അനുപമ പരമേശ്വരന് കന്നഡയിലേയ്ക്ക്. ചിത്രത്തിൽ രണ്ട് നായികമാരാണ് ഉള്ളതിന്നു വാർത്തകൾ നേരത്തെ വന്നിരുന്നു. ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നത് രജിത റാം ആണെന്ന് നിര്‍മാതാക്കള്‍ അറിയിച്ചിരുന്നെങ്കിലും രണ്ടാമത്തെ നായികയികയെ കുറിച്ചുള്ള സൂചനകള്‍ പോലും പുറത്തുവിട്ടിരുന്നില്ല. എന്നാല്‍ ഈ കഥാപാത്രമായെത്തുന്നത് അനുപമ പരമേശ്വരന് ആണെന്നാണ് റിപ്പോര്‍ട്ടുകള്‍.
സിനിമയിലേക്ക് അനുപമയ്ക്ക് ക്ഷണം ലഭിച്ചുകഴിഞ്ഞെന്നും അടുത്തുതന്നെ ഇതു സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് ഉണ്ടാകുമെന്നുമാണ് സൂചന.
Post Your Comments