![](/movie/wp-content/uploads/2018/06/kathrina-1.png)
നടൻ രൺബീർ കപൂർ ആലിയ ഭട്ടും തമ്മിലുള്ള പ്രണയ വാർത്തകളാണ് ബോളിവുഡ് ഗോസിപ് കോളങ്ങളിൽ. എന്നാൽ ഈ പ്രണയ വാർത്തയ്ക്ക് മുൻപ് തന്നെ ഗോസിപ് കോളങ്ങളിൽ ഇടം നേടിയ താരമാണ് രൺബീർ.
ബോളിവുഡ് നടി ദീപിക പദുക്കോണായിരുന്നു രണ്‍ബീറിന്റെ ആദ്യ കാമുകി. എന്നാല്‍ രണ്‍ബീര്‍ ദീപിക ബന്ധം വളരെ പെട്ടന്ന് തന്നെ അവസാനിച്ചു. 2009 മുതൽ രണ്‍ബീര്‍ കത്രീനയുമായി പ്രണയത്തിലായി. സല്മാനുമായുള്ള ബന്ധത്തിൽ വിള്ളൽ വീണതോടെയാണ് കത്രീന രൺബീറുമായി അടുക്കുന്നത്. 2016 വരെ ആ ബന്ധം നീണ്ടു നിന്നു. എന്നാല്‍ വിവാഹ ചർച്ചകൾ ശക്തമായതോടെ രണ്‍ബീര്‍ കത്രീനയുമായുള്ള ബന്ധം അവസാനിപ്പിച്ചു. ഇത് കത്രീനയുടെ ഹൃദയം തകര്‍ത്തു. രണ്‍ബീര്‍ തന്നെ പറ്റിച്ചുവെന്ന തോന്നല്‍ കത്രീനയ്ക്കുണ്ടെന്നും അതാണ് ആലിയയുമായി താരം അകലം പാലിക്കുന്നതിനു പിന്നിലെന്നും റിപ്പോർട്ട്.
എന്നാൽ കത്രീനയും താനും അടുത്ത സുഹൃത്തുക്കളാണെന്നാണ് ആലിയ പറയുന്നത്. ആരോഗ്യം സംരക്ഷിക്കുന്നതിനും ആഹാരം നിയന്ത്രിക്കുന്നതിനുമെല്ലാം കത്രീനയുടെ ഉപദേശങ്ങള്‍ എനിക്ക് ഒരുപാട് ഗുണങ്ങള്‍ ചെയ്തിട്ടുണ്ട്. ഇപ്പോഴും ആ സൗഹൃദത്തില്‍ ഒരു മാറ്റവും ഇല്ലയെന്നും ആലിയ പറയുന്നു .
Post Your Comments