ഓസ്കര്‍ സമിതിയില്‍ മലയാളികളുടെ പ്രിയ താരങ്ങൾ!!

ഓസ്കര്‍ സമിതിയിലേക്ക് ഇന്ത്യന്‍ സിനിമയില്‍നിന്ന് 20 പേര്‍ക്ക് ക്ഷണം. അഭിനയം, നിര്‍മ്മാണം, സംവിധാനം, ഛായാഗ്രാഹണം തുടങ്ങി സിനിമയുമായി ബന്ധപ്പെട്ട വിവിധ മേഖലകളില്‍നിന്നുള്ള ആളുകളെയാണ് ഓസ്കര്‍ സമിതിയിലേക്ക് ക്ഷണിച്ചിരിക്കുന്നത്.

മലയാളികളുടെ ഇഷ്ടതാരങ്ങളായ ഷാരുഖ് ഖാൻ, തബു, മാധുരി ദിക്ഷിത്, അനിൽ കപൂർ തുടങ്ങിയ താരങ്ങൾ ഓസ്‌കര്‍ സമിതിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരിക്കുകയാണ്. ഇവരെക്കൂടാതെ നിര്‍മ്മാതാക്കളുടെ വിഭാഗത്തിലേക്ക് ആദിത്യ ചോപ്രയും ഗുനീത് മോംഗയും ഛായാഗ്രാഹകനായ അനില്‍ മേത്തയും കോസ്റ്റ്യൂം ഡിസൈനര്‍ന്മാരായ ഡോളി അലുവാലിയയും മനീഷ് മല്‍ഹോത്രയും തിരഞ്ഞെടുക്കപ്പെട്ടു.

Share
Leave a Comment