GeneralLatest NewsTollywood

രണ്ടാം വിവാഹത്തിനൊരുങ്ങി നടി രേണു ദേശായി

തെലുങ്ക് സൂപ്പർ താരം പവൻ കല്യാണിന്റെ മുൻ ഭാര്യയും നടിയുമായ രേണു ദേശായി രണ്ടാം വിവാഹത്തിനൊരുങ്ങുന്നു. രണ്ടായിരത്തിൽ വിവാഹിതരായ ഇവർ അഞ്ച് വർഷത്തെ ദാമ്പത്യത്തിനു ശേഷം വേർപിരിഞ്ഞിരുന്നു. ഈ ബന്ധത്തിൽ അകിര നന്ദൻ, ആധ്യ എന്നിങ്ങനെ രണ്ടു കുട്ടികളുണ്ട്.

പവൻ കല്യാണുമായുള്ള വിവാഹത്തോടെ സിനിമാ ജീവിതം ഉപേക്ഷിച്ചിരിക്കുകയായിരുന്നു രേണു. ഇപ്പോൾ രേണു പുതിയ ഒരു ജീവിതത്തിലേക്ക് കടക്കുന്നതായി വാർത്തകൾ. ഒരു കവിതയോടൊപ്പം താരം തന്റെ ഇൻസ്റ്റഗ്രം അക്കൗണ്ടിൽ രണ്ടു കൈകൾ പ്രണയ പൂർവ്വം ചേർത്തു പിടിച്ചിരിക്കുന്ന ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിന് പിന്നാലെ താരത്തിന്റെ പുതിയ ജീവിതത്തെക്കുറിച്ചു വാർത്തകൾ വന്നത്.

 

കഴിഞ്ഞ ദിവസം താരം ഒരു വിവാഹനിശ്ചയ ചിത്രം ഷെയർ ചെയ്തിട്ടുണ്ട്. കൂടാതെ തങ്ങളെ അനുഗ്രഹിച്ച എല്ലാവര്ക്കും നന്ദിയും താരം കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button