വ്യത്യസ്തമായ വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് കുളപ്പുള്ളി ലീല. വേലക്കാരിയായും അമ്മായിയമ്മയായും ഹാസ്യാത്മകമായ അവതരണത്തിലൂടെ പ്രേക്ഷപ്രീതി നേടാൻ ഈ നടിയ്ക്ക് കഴിഞ്ഞിട്ടുണ്ട്. തമിഴിൽ ബാല ഒരുക്കിയ നാന്‍ കടവുള്‍ എന്ന സിനിമയില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചെങ്കിലും മലയാളത്തിൽ മറ്റൊരു പടം ചെയ്യുന്നതുകൊണ്ട് ആ അവസരം സ്വീകരിക്കാൻ കഴിഞ്ഞില്ല. എന്നാൽ ബാലയുടെ നാച്ചിയാര്‍ എന്ന ചിത്രത്തിൽ ഒരു വേഷം ചെയ്യാൻ സാധിച്ചു. ആ ചിത്രത്തിൻറെ ഷൂട്ടിങ്ങിനായി പോയപ്പോൾ ഉണ്ടായ അനുഭവം ഒരു പ്രമുഖ മാധ്യമത്തിൽ താരം പങ്കുവയ്ക്കുന്നു
കുളപ്പുള്ളി ലീലയുടെ വാക്കുകൾ ഇങ്ങനെ …’ചെന്നൈയില്‍ നാച്ചിയാറിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ ചെല്ലുമ്പോള്‍ കാണുന്നത് കറുത്തുമെലിഞ്ഞ ഒരു ചെറിയ മനുഷ്യന്‍. ഒരാളെ പടാപടാന്ന് അടിക്കുകയും അലറുകയുമൊക്കെ ചെയ്യുന്നുണ്ട്. ലൊക്കേഷനില്‍ കാലുകുത്തിയപ്പോള്‍ കണ്ട ആദ്യകാഴ്ചയാണ്. അടിക്കുന്ന ആളാണ് സംവിധായകനെന്ന് കേട്ടതോടെ തിരിച്ചുപോയാലോന്ന് വരെ ആലോചിച്ചു. അപ്പോൾ ചിരിച്ചുകൊണ്ട് അടുത്തേക്ക് വന്നു, വണക്കം പറഞ്ഞു. ഞാനും വണക്കം പറഞ്ഞു. ഇതൊരു ചെറിയ വേഷമാണ്. ബുദ്ധിമുട്ടാവില്ലല്ലോ എന്നാന്വേഷിച്ചു. ഇല്ലെന്നുപറഞ്ഞയുടനെ മേക്കപ്പിട്ട് ഫോട്ടോ എടുത്തുനോക്കി. ഓകെയെന്ന് അറിയിച്ച ശേഷം ഡയലോഗ് പഠിക്കാന്‍ തന്നു.
ഇരിക്കുന്ന സ്റ്റൂള് പോലത്തെ ഒരു സാധനമുണ്ട്. ഒരാള്‍ക്ക് തികച്ച് ഇരിക്കാന്‍ പറ്റില്ല. അപ്പോഴാണ് പുള്ളിക്കാരന്‍ അതിലിരുന്നിട്ട് എന്നെയും കൂടെ പിടിച്ചിരുത്തി തോളത്ത് കയ്യിട്ട് സംസാരിക്കുന്നത്. ഷൂട്ടിംഗ് കഴിഞ്ഞ് പോരാന്‍ നേരത്ത് പുതിയ ഒരു സ്വര്‍ണ്ണമോതിരം വാങ്ങി എന്റെ വിരലില്‍ ഇട്ടുതന്നു. ജീവിതത്തില്‍ മറക്കാനാകാത്ത നിമിഷമായിരുന്നു അത്’ കുളപ്പുള്ളി ലീല പറയുന്നു.
Post Your Comments