
പ്രമുഖ നടൻ ക്യാപ്റ്റൻ രാജു ആശുപത്രിയിൽ. ഹൃദയാഘാതത്തെ തുടർന്നു ഒമാനിലെ ആശുപത്രിയിലാണ് താരത്തെ പ്രവേശിപ്പിച്ചിരിക്കുന്നത്.
അമേരിക്കയിലേക്കു പോവുകയായിരുന്നു അദ്ദേഹം. വിമാനത്തിൽ വച്ചാണു ക്യാപ്റ്റൻ രാജുവിന് ഹൃദയാഘാതം അനുഭവപ്പെട്ടത്. തുടർന്നു വിമാനം തിങ്കളാഴ്ച രാവിലെ മസ്കത്ത് രാജ്യാന്തര വിമാനത്താവളത്തിൽ അടിയന്തിരമായി ഇറക്കി അദ്ദേഹത്തെ കിംസ് ഒമാൻ ആശുപത്രിയിലേക്കു മാറ്റി. കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല.
Post Your Comments