കുഞ്ഞിനെ മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രം കവർ ചിത്രമായി വന്നതിനെ തുടർന്ന് നിരവധി വിവാദങ്ങളാണുണ്ടായത്. വിവാദ കവർ ഫോട്ടോയിൽ മോഡലായി എത്തിയത് നടി ജിലു ജോസഫ് ആയിരുന്നു. പോക്‌സോയുടേയും ബാലനീതി വകുപ്പിന്റേയും ലംഘനമാണ് മുലയൂട്ടുന്ന മുഖചിത്രം എന്ന് ചൂണ്ടിക്കാട്ടി നൽകിയ പരാതിയിൽ ഹൈക്കോടതിയുടെ നിർണ്ണായക തീരുമാനം.
മുലയൂട്ടുന്ന സ്ത്രീയുടെ ചിത്രം അശ്ലീലമല്ലെന്നും, ഒരാള്‍ക്ക് അശ്ലീലമായി തോന്നുന്നത് മറ്റൊരാള്‍ക്ക് കവിതയായി തോന്നാമെന്നും ഹൈക്കോടതി വിലയിരുത്തി. ഈ വിധിയിലെ സന്തോഷം പങ്കുവച്ചു നടി ജിലു ജോസഫ്. ഹൈക്കോടതി വിധി സന്തോഷം തരുന്നതാണ്. എന്റെ ശരീരത്തിന് അപ്പുറമാണ് ഞാന്‍ എന്ന വ്യക്തിയെന്നും ജിലു പറഞ്ഞു. ഹര്‍ജിക്കാര്‍ ആരോപിക്കുന്ന അശ്ലീലതയെ ഞങ്ങള്‍ ഒരുപാട് ശ്രമിച്ചിട്ടും കണ്ടുപിടിക്കാന്‍ സാധിച്ചില്ലെന്നായിരുന്നു ചീഫ് ജസ്റ്റിസായിരുന്ന ആന്റണി ഡൊമനിക്, ജസ്റ്റിസ് ഡാമ ശേഷാദ്രി നായിഡു എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞത്.
ഫോട്ടോയുടെ ക്യാപ്ഷനിലും ആണുങ്ങള്‍ക്ക് ആക്ഷേപകരമായ ഒന്നും തന്നെ കണ്ടെത്താന്‍ സാധിച്ചില്ല. രാജാ രവിവര്‍മയുടെ ചിത്രങ്ങള്‍ നോക്കുന്ന അതേ കണ്ണുകൊണ്ടാണ് ഈ ചിത്രത്തേയും ഞങ്ങള്‍ നോക്കിയതും അനുഭവിച്ചതെന്നും ബെഞ്ച് വിലയിരുത്തി.
READ ALSO: മുലയൂട്ടുന്ന അമ്മ! ചിത്രത്തെ കുറിച്ച് ലിസി പറയുന്നു
Post Your Comments