മലയാള സിനിമയിലേക്ക് ചുവടു വയ്ക്കാൻ ഒരുങ്ങി ഒരു താര പുത്രി കൂടി. ഒരുകാലത്ത് മലയാള സിനിമയുടെ അവിഭാജ്യ ഘടകങ്ങൾ ആയിരുന്ന നടിമാരായിരുന്ന മേനകയുടെയും ലിസിയുടെയും പുത്രിമാർ തെന്നിന്ത്യയിലെ തിരക്കുള്ള നായികമാരായി മാറിക്കഴിഞ്ഞു. ഇവർക്ക് പിന്നാലെ വെള്ളിത്തിര കീഴടക്കാൻ ഒരുങ്ങുകയാണ് നടി ജലജയുടെ മകൾ ദേവി നായർ.
1978ൽ ജി. അരവിന്ദന്റെ തമ്പ് എന്ന ചിത്രത്തിലൂടെ സിനിമാലോകത്തെത്തിയ മലയാളികളുടെ പ്രിയപ്പെട്ട നടിയാണ് ജലജ. അമേരിക്കയിലെ പഠനം പൂർത്തിയാക്കിയ ജലജയുടെ മകൾ ദേവി ഉടൻ സിനിമയിലേയ്ക്ക് എത്തുമെന്ന് റിപ്പോർട്ട്.
read also: മോഹന്‍ലാലിന്റെ ഈ നായികമാര്‍ ഇപ്പോള്‍ എവിടെ?
Post Your Comments