CinemaGeneralMollywoodNEWS

ചിത്രീകരണത്തിനിടെ ഉണ്ണി മുകുന്ദന്‍ കെട്ടിപിടിക്കാന്‍ മടി കാണിച്ചു; കാരണം വ്യക്തമാക്കി നടി അനന്യ

യുവ താരങ്ങളില്‍ ഏറെ ശ്രദ്ധേയനായ നടന്‍ ഉണ്ണി മുകുന്ദന്‍ തന്റെ കരിയറിന്റെ തുടക്കകാലത്ത് ഏറെ നാണക്കാരനായിരുന്നുവെന്ന് നടി അനന്യ, നന്ദനം എന്ന ചിത്രം തമിഴില്‍ റീമേക്ക് ചെയ്തപ്പോഴുണ്ടായ അനുഭവമാണ്‌ അനന്യ പ്രേക്ഷകര്‍ക്ക് മുന്നില്‍ വെളിപ്പെടുത്തിയത്.

ചിത്രത്തില്‍ താന്‍ ഉണ്ണിയെ കെട്ടിപിടിക്കുന്ന ഒരു സീന്‍ ഉണ്ടായിരുന്നുവെന്നും,ആ സീനില്‍ അഭിനയിക്കാന്‍ ഉണ്ണി മടി കാണിച്ചുവെന്നും അനന്യ വ്യക്തമാക്കുന്നു, ഉണ്ണിയുടെ അച്ഛന്‍ ചിത്രീകരണം കണ്ടു നില്‍പ്പുണ്ടായിരുന്നു അതാകാം ഉണ്ണിയുടെ ടെന്‍ഷന്‍ വര്‍ദ്ധിപ്പിച്ചതെന്നും അനന്യ ഓര്‍ക്കുന്നു.

കുറേയധികം ഷോട്ടുകള്‍ എടുത്തപ്പോഴാണ് അത്തരമൊരു രംഗം പെര്‍ഫക്റ്റ് ആയത്, കെട്ടിപിടിക്കുന്ന സമയം ഉണ്ണിയുടെ നെഞ്ചിടിപ്പ് തനിക്ക് കേള്‍ക്കാമായിരുന്നുവെന്നും അനന്യ ചിരിയോടെ പങ്കുവെയ്ക്കുന്നു.

shortlink

Related Articles

Post Your Comments


Back to top button