ജീവിതത്തിന്റെ പ്രതിസന്ധി ഘട്ടത്തില്‍ ആത്മഹത്യയെക്കുറിച്ച് ചിന്തിച്ചിരുന്നതായി നടന് ഉണ്ണി മുകുന്ദന് വെളിപ്പെടുത്തുന്നു. കടുത്ത സിനിമാ മോഹം കാരണം പഠനവും ജോലിയും ഉപേക്ഷിച്ചു ഇറങ്ങി തിരിച്ച താന്‍ നേരിട്ട പ്രതി സന്ധികളെക്കുറിച്ചു ഒരു ചാനല്‍ പരിപാടിയിലാണ് ഉണ്ണി തുറന്നു പറഞ്ഞത്.
എട്ടു മാസത്തോളം ജോലിയൊന്നുമില്ലാതെ സുഹൃത്തുക്കളുടെ ചിലവിലാണ് കഴിഞ്ഞതെന്നും ഭക്ഷണം, വസ്ത്രങ്ങള്‍, താമസം തുടങ്ങി എല്ലാ ചിലവുകളും വഹിച്ചത് അവരായിരുന്നുവെന്നും ഉണ്ണി മുകുന്ദന് പറയുന്നു. പഠനവും ജോലിയും ഉപേക്ഷിച്ചതില്‍ അമ്മയ്ക്ക് വളരെ വിഷമമുണ്ടായിരുന്നുവെന്നും കൂട്ടിച്ചേര്‍ത്ത ഉണ്ണി കരിയര്‍ എങ്ങനെ മുന്നോട്ടുകൊണ്ടു പോകുമെന്ന് പോലും അറിയാത്ത അവസ്ഥയിലായിരുന്നു അന്നൊക്കെ താനെന്നും വ്യക്തമാക്കി.
“ജീവിതത്തിലെ ഏറ്റവും വലിയ ആ പ്രതിസന്ധിഘട്ടത്തില്‍, താമസിക്കുന്ന ഫ്ളാറ്റിന്റെ മുകളില്‍ നിന്ന് താഴേക്ക് ചാടിയാല്ലോ എന്നുവരെ ചിന്തിച്ചിരുന്നു. ആ സമയത്ത് മനസ് അത്രയ്ക്ക് അസ്വസ്ഥമായിരുന്നു.”-ഉണ്ണി പറയുന്നു.
Post Your Comments