GeneralNEWS

സണ്ണി ലിയോണിന്‍റെ ചിത്രങ്ങള്‍ ഉള്‍പ്പടെയുള്ള ഫ്ലെക്സ് ബോഡുകള്‍; മാന്യതയില്ലാത്ത സ്വീകരണമൊരുക്കി പ്ലസ്ടു വിദ്യാര്‍ത്ഥികള്‍

കൊല്ലം; ജൂനിയേഴ്സിനെ സ്വാഗതം ചെയ്യാന്‍ സീനിയേഴ്സ് ചെയ്ത നടപടിക്കെതിരെ വ്യാപക പ്രതിഷേധം. കൊല്ലം പതാരം എം.എസ്.എച്ച് ഹയര്‍സെക്കന്‍ഡറി സ്കൂളിലെ നവാഗത വിദ്യാര്‍ഥികള്‍ക്ക് സീനിയേഴ്സായ പ്ലസ്‌ടു വിദ്യാര്‍ഥികള്‍ ഏര്‍പ്പെടുത്തിയ സ്വീകരണമാണ് വിവാദത്തിനിടെയാക്കിയത്. ജോണി സിന്‍സിന്റെയും സണ്ണി ലിയോണിന്റെയുമൊക്കെ ചിത്രം നിറഞ്ഞു നില്‍ക്കുന്ന ഫ്ലെക്സ് ബോഡിലെ സംഭാഷണങ്ങള്‍ സഭ്യമല്ലാത്തതാണെന്നാണ് വിമര്‍ശനം.

നടി അനുശ്രീയുടെ ചിത്രം ചേര്‍ത്തു കൊണ്ട് ഫ്ലെക്സ് ബോഡില്‍ ഇങ്ങനെ കുറിച്ചിരിക്കുന്നു. “തേപ്പുകാരികളുടെ ശ്രദ്ധയ്ക്ക് പണിയറിയാവുന്ന മേശിരിമാര്‍ ഇവിടെയുണ്ട്”. ജോണി സിന്സിന്റെ ചിത്രത്തിനൊപ്പമാണ് വിദ്യാര്‍ഥികള്‍ ഈ ഡയലോഗ് എഴുതി ചേര്‍ത്തിരിക്കുന്നത്.

സെന്‍ട്രല്‍ ജയിലേക്ക് സ്വാഗതം എന്ന തലക്കെട്ടോടെയാണ് ഫ്ലെക്സ് സ്ഥാപിച്ചിരിക്കുന്നത്.വിദ്യാര്‍ഥികളുടെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നു കഴിഞ്ഞു.

 

shortlink

Post Your Comments


Back to top button