
സിനിമയിലെ ലൈംഗിക ചൂഷണങ്ങള്‍ക്കെതിരെ നഗ്നയായി പ്രതിഷേധിച്ച നടി ശ്രീ റെഡ്ഡിയുടെ പുതിയ വെളിപ്പെടുത്തലില്‍ സിനിമാ ലോകം ഞെട്ടിയിരിക്കുകയാണ്. നൃത്ത പരിപാടികളുടെ മറവില്‍ നടിമാരെ വച്ച് പെണ്‍വാണിഭം നടത്തിയിരുന്ന തെലുങ്ക് നിര്‍മ്മാതാവും ഭാര്യയും അമേരിക്കയില്‍ അറസ്റ്റില്‍ ആയിരുന്നു. ഈ സംഘം പതിനായിരം ഡോളര്‍ നല്‍കാമെന്നു പറഞ്ഞു തന്നെയും ക്ഷണിച്ചിരുന്നെന്നു ശ്രീ വെളിപ്പെടുത്തിയിരുന്നു. ഇതിനു പിന്നാലെ മലയാളി നടിമാരും ഇവരുടെ ഇരകളായിട്ടുണ്ടെന്നാണ് താരത്തിന്റെ പുതിയ വെളിപ്പെടുത്തല്‍.
ഒരു യുവനടിയുടെ പരാതിയുടെ അടിസ്ഥാനത്തിലായിരുന്നു സിനിമ നിര്‍മ്മാതാവും ബിസിനസ്കാരനുമായ കിഷന്, ഭാര്യ ചന്ദ്രയേയും ചിക്കാഗോ പോലീസ് അറസ്റ്റ് ചെയ്തത്. ഇവരുടെ ചിക്കഗോയിലുളള ഫ്ലാറ്റില്‍ നിന്നാണ് ഇരുവരേയും പോലീസ് അറസ്റ്റ് ചെയ്തത്. കൂടാതെ അവരുടെ ഫ്ലാറ്റില്‍ നടത്തിയ പരിശേധനയില്‍ നടിമാരുടെ ലൈംഗിക ദൃശ്യങ്ങള്‍ അടങ്ങിയ വീഡിയോയും അനുബന്ധ ഡയറികളും ലഭിച്ചിട്ടുണ്ട്. ഇവര്‍ താമസിച്ചിരുന്ന വെസ്റ്റ് ബെല്‍ഡെന്‍ അവന്യൂവിലെ അപ്പാര്‍ട്ട്മെന്റില്‍ പോലീസ് തിരച്ചിലിലാണ് ഡയറി ലഭിച്ചത്. ഇതില്‍ രേഖപ്പെടുത്തിയിരിക്കുന്ന വിവരങ്ങള്‍ പ്രകാരം കൂടുതല്‍ നടിമാര്‍ കുടുങ്ങുമെന്ന് സൂചനകള്‍ പുറത്തു വരുകയാണ്. അതിനിടയിലാണ് സംഘത്തിന്റെ പിടിയില്‍ മലയാളി താരങ്ങളുമുണ്ടെന്നു ശ്രീറെഡ്ഡി തുറന്നു പറഞ്ഞിരിക്കുന്നത്.
read also: റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ നടന്നത് വെളിപ്പെടുത്തി നടി അനുശ്രീ
Post Your Comments