ഹിന്ദി, തെലുങ്ക്, തമിഴ് പതിപ്പുകള്‍ പ്രേക്ഷക പ്രീതി നേടിയ ബിഗ് ബോസ് റിയാലിറ്റി ഷോ മലയാളത്തിലേയ്ക്ക്. മോഹന്‍ലാല്‍ അവതാരകനായി എത്തുന്ന ഷോ ഇന്ന് മുതല്‍ ആരംഭിക്കുകയാണ്. ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ഷോയെക്കുറിച്ചു മോഹന്‍ലാല്‍ ഒരു മാധ്യമത്തിനു നല്കിയ അഭിമുഖത്തില്‍ തുറന്നു പറയുന്നു. അന്യന്റെ സ്വകാര്യ ജീവിതത്തിലും രഹസ്യങ്ങളിലും ഒളിഞ്ഞു നോക്കാനുള്ള ആളുകളുടെ പൊതുസ്വഭാവം തന്നെയാണ് ഇത്തരമൊരു ഷോയുടെ അടിസ്ഥാനമെന്നു മോഹന്‍ലാല്‍ പറയുന്നു.
മോഹന്‍ലാലിന്റെ വാക്കുകള്‍ … ‘അന്യരുടെ സ്വകാര്യ ജീവിതത്തിലെ രഹസ്യങ്ങളില്‍ ഒളിഞ്ഞു നോക്കാന്‍ ആളുകള്‍ ആഗ്രഹിക്കുന്നുണ്ട്. അത് തന്നെയാണ് ഈ ഷോയുടെ രഹസ്യവും. ഷോയില്‍ പങ്കെടുക്കുന്ന മത്സരാര്‍ഥികളോട് ഇക്കാര്യങ്ങളൊക്കെ മുമ്പ് തന്നെ പറഞ്ഞു ബോദ്ധ്യപ്പെടുത്തിയിട്ടുണ്ട്. ഞങ്ങള്‍ ആരുടെയും സ്വകാര്യതയില്‍ കടന്നുകയറുന്നില്ല. അവരുടെ എല്ലാ ആക്ഷനുകളും ക്യാമറകള്‍ നിരീക്ഷിക്കുന്നുണ്ടെന്നും അവയെല്ലാം സംപ്രേഷണം ചെയ്യപ്പെടുമെന്നും അവര്‍ക്കറിയാം. അതെല്ലാം അവരോട് പറഞ്ഞിട്ടുമുണ്ട്. അവര്‍ എല്ലാ കാര്യങ്ങള്‍ക്കും സമ്മതമറിയിച്ചിട്ടുണ്ട്. അങ്ങനെയാണ് ഷോയിലേക്ക് അവരെല്ലാം തെരഞ്ഞെടുക്കപ്പെട്ടതും.
Post Your Comments