GeneralLatest NewsMollywood

മോഹന്‍ലാലിന്റെ സിനിമാ ജീവിതത്തില്‍ ജൂണ്‍ 24 ന്‍റെ പ്രാധാന്യം

മലയാളത്തിന്റെ നടന വിസ്മയം മോഹന്‍ലാല്‍ അഭിനയ ലോകത്ത് എത്തിയിട്ട് നാല്പതു വര്‍ഷങ്ങള്‍ പിന്നിടുകയാണ്. നടന്‍, ഗായകന്‍, നിര്‍മ്മാതാവ്, എന്നിങ്ങനെ സിനിമയുടെ എല്ലാ മേഖലയില്‍ തന്റേതായ വ്യക്തി മുദ്ര പതിപ്പിച്ചിട്ടുള്ള താരത്തിന്റെ ജീവിതത്തില്‍ 2018 ജൂണ്‍ 24 ഒരു പ്രധാനപ്പെട്ട ദിവസമാണ്.

താരസംഘടനയായ അമ്മയുടെ പ്രസിഡന്‍റ് പദവി ഏറ്റെടുത്തിരിക്കുകയാണ് മോഹന്‍ലാല്‍. കഴിഞ്ഞ പതിനേഴു വര്‍ഷമായി അധ്യക്ഷ പദവിയില്‍ ഇരുന്ന ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞതോടെയാണ് മോഹന്‍ലാല്‍ അധികാരമേറ്റത്. കൊച്ചിയില്‍ ജൂണ്‍ 24-നു നടന്ന ജനറല്‍ ബോഡിയിലാണ് സ്ഥാനം ഏറ്റെടുത്തത്. അത് കൂടാതെ ലോക ടെലിവിഷന്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ റിയാലിറ്റി ഷോയായ ബിഗ് ബോസിന്റെ അവതാരകനായും മോഹന്‍ലാല്‍ എത്തുന്നത് ജൂണ്‍ 24നാണ്. അതുകൊണ്ട് തന്നെ മോഹന്‍ലാലിന്റെ ജീവിതത്തിലെ ഒരു പ്രധാനപ്പെട്ട ദിവസമായി ജൂണ്‍ 24 മാറും.

read also:വിളിച്ചതില്‍ പകുതി ആളുകള്‍ പോലും എത്തിയില്ല; വിഷമം തുറന്നു പറഞ്ഞ് മോഹന്‍ലാല്‍

shortlink

Related Articles

Post Your Comments


Back to top button