മലയാള സിനിമയില്‍ ഭാഗ്യം പരീക്ഷിക്കാന്‍ എത്തിയ നടിമാരില്‍ ചിലര്‍ അന്യ ഭാഷ ചിത്രങ്ങളില്‍ അവസരങ്ങള്‍ ലഭിക്കുകയും സൂപ്പര്‍താരങ്ങള്‍ ആകുകയും ചെയ്യുന്നത് നമ്മള്‍ കാണുന്നുണ്ട്. നയന്‍താര, കീര്‍ത്തി സുരേഷ് തുടങ്ങിയവര്‍ അതില്‍ ചില ഉദാഹരണങ്ങള്‍. അതുപോലെ തന്നെ അന്യ ഭാഷയില്‍ നിന്നും മലയാളത്തിലേയ്ക്ക് ഭാഗ്യ പരീക്ഷണത്തിന് എത്തിയ നിരവധി നായികമാരുണ്ട്. ശാരദയെ പോലുള്ള ചിലര്‍ മലയാളത്തിന്റെ സ്വന്തം നായികയായി മാറിയപ്പോള്‍ ചില താരങ്ങള്‍ പരാജിതരായി പോകേണ്ടിവന്നു. അത്തരം ചില നായികമാരെ പരിചയപ്പെടാം.
കത്രീന കൈഫ് മുതല്‍ ഹുമ ഖുറേഷി വരെയുള്ള നായികമാരെ നോക്കുകയാണെങ്കില്‍ അവരുടെയെല്ലാം അരങ്ങേറ്റം കൂടുതല്‍ സൂപ്പര്‍താരത്തിനോടോപ്പമായിരുന്നു.
കത്രീന കൈഫ് മലയാളത്തിലെത്തിയത് ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന ചിത്രത്തിലൂടെയാണ്. മമ്മൂട്ടി ഇരട്ടവേഷത്തില്‍ എത്തിയ ചിത്രം അത്ര വിജയമായില്ല.
ഏഴുപുന്ന തരകന്‍ എന്ന ചിത്രത്തിലൂടെയാണ് ബോളിവുഡ് സുന്ദരി നമ്രത മമ്മൂട്ടി നായകനായി എത്തിയത്. പിജി വിശ്വംബരന്‍ സംവിധാനം ചെയ്ത ചിത്രം പക്ഷെ പരാജയപ്പെട്ടു.
ബോളിവുഡില്‍ തന്റേതായ ഇടം കണ്ടത്തിയ ഒരു നടിയാണ് ടിസ്‌ക ചോപ്ര. മമ്മൂട്ടി ഇരട്ടവേഷത്തിവലെത്തിയ മായാബസാര്‍ എന്ന ചിത്രത്തിലൂടെ മലയാളത്തിലെത്തിയ ടിസ്കയും പരാജിതയായി.
മമ്മൂട്ടി നായകനായി എത്തിയ ഡബിള്‍സ് എന്ന ചിത്രത്തിലൂടെയാണ് തപ്‌സിയുടെ മലയാളം അരങ്ങേറ്റം. പക്ഷെ സിനിമ പരാജയപ്പെട്ടു. മമ്മൂട്ടി നായകനായി എത്തിയ വൈറ്റ് എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ അരങ്ങേറ്റം കുറിച്ച നായികയാണ് ഖുമ ഹുരേഷി.ഈ ചിത്രവും വലിയ പരാജയമായി.
Post Your Comments