നായികമാരുടെ സ്വകാര്യ ജീവിതത്തിലെ ചില കാര്യങ്ങള്‍ പലപ്പോഴും വിവാദങ്ങള്‍ സൃഷ്ടിക്കാറുണ്ട്. പ്രണയം, വിവാഹം, മതം മാറ്റം തുടങ്ങിയ പല വിഷയങ്ങള്‍ കാരണം വിവാടങ്ങളില്പ്പെട്ട ബോളിവുഡിലെ മിന്നും താരങ്ങളെ പരിചയപ്പെടാം
മല്ലിക ഷരാവത്
ബോളിവുഡിലെ വിവാദ നായികയാണ് മല്ലിക. വിവാദ വേഷങ്ങളില്‍ പൊതു വേദിയില്‍ പ്രത്യക്ഷപ്പെടുന്നതിലൂടെയും ചൂടന്‍ ചിത്രങ്ങള്‍ കൊണ്ട് സമൂഹ മാധ്യമങ്ങളിലും തരംഗമായ നടിയാണ് മല്ലിക
കങ്കണ
ശക്തമായ പ്രതികരണങ്ങള്‍ ഓരോ വിഷയത്തിലും രേഖപ്പെടുത്തുന്നതിലൂടെ ബോളിവുഡിലെ ചര്‍ച്ചാ വിഷയമായി മാറിയ താരമാണ് കങ്കണ. ഹൃത്വിക് റോഷനുമായുള്ള സ്വകാര്യ ബന്ധവും ഇ മെയില്‍ ചോര്‍ച്ചയും താരത്തെ വിവാദത്തില്‍ ആക്കിയിരുന്നു.
തന്നെ പതിനാറാം വയസ്സിൽ പീഡിപ്പിച്ചത് നടൻ ആദിത്യ പഞ്ചോളിയാണെന്നും അത് അറിയിച്ചപ്പോഴുണ്ടായ ആദിത്യയുടെ ഭാര്യ സെറീനയുടെ പ്രതികരണം തന്നെ ഞെട്ടിച്ചുവെന്നും നടി കങ്കണ ഒരു അഭിമുഖത്തിൽ പറഞ്ഞത് ബോളിവുഡിലാകെ ഞെട്ടലുണ്ടാക്കിയിരുന്നു.
മമത കുല്‍ക്കര്‍ണ്ണി
അധോലോക ബന്ധത്തിലൂടെ ബോളിവുഡില്‍ വിവാദത്തിലായ താരമാണ് മമത. വിക്കി ഗോസാമിയുമായുള്ള ബന്ധവും മയക്കു മരുന്ന് കേസും മമതയെ ഇന്നും വിടാതെ പിന്തുടരുന്നുണ്ട്.
അത് കൂടാതെ സംവിധായകന് രാജ് കുമാറിനെതിരെ ലൈംഗികാരോപണവും നടി ഉയര്‍ത്തിയത് വാര്‍ത്തയായിരുന്നു.
കരീന കപൂര്‍
ബോളിവുഡ് ഗ്ലാമറസ് തരാം കരീന കപൂര്‍ നടന് സെയിഫ് അലിഖാനെയാണ് വിവാഹം ചെയ്തത്. ഈ വിവാഹവും മകനു തൈമൂര്‍ എന്ന് പേരിട്ടതുമെല്ലാം കരീനയെ വിവാദങ്ങളില്‍ നിറച്ചിരുന്നു.
വിശ്വ ഹിന്ദു പരിഷത്ത് ഹിമാലയ ധ്വനി എന്ന മാസികയില്‍ കരീനയുടെ മോര്‍ഫിംഗ് ചിത്രം ഉപയോഗിച്ചത് വലിയ വിവാദമായിരുന്നു. പകുതി ഹിന്ദു രീതിയിലും പകുതി ഇസ്ലാം രീതിയിലുമുള്ള ചിത്രമാണ് അവര്‍ ഉപയോഗിച്ചത്. ലവ് ജിഹാദിന്റെ പേരില്‍ വലിയ വിമര്‍ശനമാണ് നടിയ്ക്ക് നേരെ ഉയര്‍ന്നത്.
Post Your Comments