നീണ്ട പതിനേഴു വര്‍ഷമായി അമ്മ പ്രസിഡന്റ് സ്ഥാനത്ത് നിന്നിരുന്ന ഇന്നസെന്റ് സ്ഥാനം ഒഴിഞ്ഞതോടെ താര സംഘടനയുടെ തലപ്പത്തേയ്ക്ക് നടന് മോഹന്‍ലാല്‍. കൊച്ചിയില്‍ ഇന്ന് നടന്ന ജനറല്‍ ബോഡിയില്‍ അമ്മയുടെ പ്രസിഡന്റായി മോഹന്‍ലാല്‍ സ്ഥാനമേറ്റു. ജനറല്‍ സെക്രട്ടറി സ്ഥാനത്തെയ്ക്ക് ഇടവേള ബാബുവും ചുമതലയേറ്റു.
കഴിഞ്ഞ നാല്‍പ്പതു വര്‍ഷമായി സിനിമയില്‍ നില്ക്കുന്ന തനിക്ക് ഇക്കാലങ്ങളത്രയും പിന്തുണ നല്കിയ താരങ്ങള്‍ക്ക് നന്ദി അറിയിച്ചുകൊണ്ട് പ്രസിഡന്റായി സ്ഥാനമേറ്റെടുത്ത മോഹന്‍ലാല്‍ എറണാകുളത്ത് ഉള്ളവര്‍ പോലും ഇന്നത്തെ ജനറല്‍ ബോഡിയില്‍ പങ്കെടുക്കാന്‍ എത്താത്തതിനെ വിമര്‍ശിച്ചു. മോഹന്‍ലാലിന്റെ വാക്കുകള്‍ ഇങ്ങനെ…
READ ALSO: ബിഗ് ബോസ് ഷോയുടെ രഹസ്യം വെളിപ്പെടുത്തി മോഹന്‍ലാല്‍
’25 വര്‍ഷം പിന്നിടുന്ന അമ്മ എന്ന സംഘടന വെറുമൊരു സംഘടനയല്ല. ഒരുപക്ഷെ ഇന്ത്യയില്‍ ഇതുപോലൊരു സംഘടന ഉണ്ടാകില്ല, ലോകത്ത് ഉണ്ടോ എന്നെനിക്കറിയില്ല, മറ്റുഭാഷകളിലെല്ലാവര്ക്കും അസൂയ തോന്നുന്ന തരത്തിലുള്ള പ്രവര്‍ത്തനങ്ങളാണ് നമ്മള് ചെയ്തുകൊണ്ടിരിക്കുന്നത്’, പ്രസിഡന്റ് സ്ഥാനം ഏറ്റെടുത്തശേഷം നടത്തിയ പ്രസംഗത്തില്‍ മോഹന്‍ലാല്‍ പറഞ്ഞു. എംജി സോമന്, മധു, ഇന്നസെന്റ് തുടങ്ങിയ മഹാരഥന്മാര് ഇരുന്ന ഒരു സ്ഥാനത്തേക്കാണ് താന്‍ ഇപ്പോള്‍ എത്തിയിരിക്കുന്നത്.
‘ഇന്ന് ഒരുപക്ഷെ ഏറ്റവും കുറച്ച് ആളുകള്‍ പങ്കെടുത്ത ദിവസമായിരിക്കും. വിളിച്ചതില്‍ പകുതി ആളുകള്‍ പോലും ഇന്നിവിടെ എത്തിയിട്ടില്ല. നമ്മുടെ സംഘടന ലോകം മുഴുവന്‍ ഉറ്റുനോക്കുന്ന സംഘടനയാണ്. വരാന്‍ പറ്റുന്നവര്‍ പോലും, ഒരുപക്ഷെ എറണാകുളത്തുള്ളവര്‍ പോലും എത്തിയില്ല എന്ന് പറയുമ്ബോള്‍ ഇന്ന് ഈ സ്ഥാനം ഏല്ക്കുന്ന എനിക്ക് വളരെയധികം സങ്കടമുണ്ടായി. അടുത്ത ജനറല്‍ ബോഡി മീറ്റിംഗില്‍ എല്ലാവരും വരട്ടെ എന്ന് പ്രാര്‍ത്ഥിക്കാം’, മോഹന്‍ലാല്‍ പ്രസംഗത്തില്‍ പറഞ്ഞു.
Post Your Comments