BollywoodIndian CinemaLatest News

നടിയുടെ ലൈംഗിക ആരോപണം കുടുംബവും കരിയറും നഷ്ടമാക്കി; 100 കോടി നഷ്ട പരിഹാരമാവശ്യപ്പെട്ട് ഗായകന്‍

 ലൈംഗികമായി പീഡിപ്പിപ്പെന്നു ആരോപിച്ച നടിക്കെതിരെ 100 കോടി നഷ്ട പരിഹാരമാവശ്യപ്പെട്ട് ഗായകന്‍. നടിയും  മോഡലുമായ മീഷാ ഷാഫിയാണ് തന്നെ ഗായകന്‍ അലി സഫര്‍ പലപ്പോഴും പീഡിപ്പിച്ചിട്ടുണ്ടെന്നു വെളിപ്പെടുത്തിയത്. ഇതിനെ നിഷേധിച്ച ഗായകന്‍ മാന നഷ്ടത്തിന് കേസ് കൊടുത്തിരിക്കുകയാണ്. വ്യാജ ആരോപണങ്ങളിലൂടെ  തന്റെ കരിയറും കുടുംബവും നശിപ്പിച്ചതിന്റെ പേരില്‍ മീഷ നൂറു കോടി നഷ്ടപരിഹാരന്‍ നല്‍കുന്നതിനു പുറമേ നിരുപാധികം ക്ഷമ ചോദിക്കണമെന്നും ആവശ്യപ്പെട്ടത്. മാനസിക പീഡനത്തിന് 2 കോടി, കോണ്ടാക്ട്‌സ് നഷ്ടമായതിന് 8 കോടി, സമൂഹത്തില്‍ വിശ്വാസ്യത നഷ്ടമായതിന് 50 കോടി, ബിസിനസ്സ് അവസരങ്ങള്‍ കൈമോശം വന്നതിന് 40 കോടി ഇങ്ങനെയാണ് നഷ്ടപരിഹാരത്തുകയുടെ വിഭജനം.

READ ALSO:നടിയുടെ രതി മൂര്‍ച്ഛാ രംഗം; ഭക്തിഗാനത്തിന് സമാനമായ പാട്ടുള്‍പ്പെടുത്തിയതിന്‍റെപേരില്‍ പ്രതിഷേധം

വര്‍ഷങ്ങളായി അറിയുന്ന ആളാണ് അലി സഫര്‍. ഒരുമിച്ച് പല പരിപാടികളും നടത്തിയിട്ടുണ്ട്. എന്നാല്‍ അലിയുടെ പെരുമാറ്റം എനിക്ക് നാണക്കേടുണ്ടാക്കി. പ്രശസ്തയും, രണ്ട് കുട്ടികളുടെ അമ്മയുമായ എനിക്ക് ഇതാണ് അനുഭവമെങ്കില്‍ ഈ സമൂഹത്തിലെ ഒരു സ്ത്രീയും സുരക്ഷിതരല്ല എന്നതാണ് സത്യമെന്നും മീഷ പറഞ്ഞിരുന്നു. അലി സഫര്‍ തന്നെ ഒന്നില്‍ കൂടുതല്‍ തവണ ശാരീരികമായി ലൈംഗിക പീഡനത്തിന് വിധേയയാക്കിയെന്നാണ് മീഷയുടെ ആരോപണം. മേക്കപ്പ് ആര്‍ട്ടിസ്റ്റ് ലീന ഘനി, ബ്‌ളോഗര്‍ ഹംന റാസ എന്നിവരും മീശയ്ക്ക് പിന്നാലെ ഗായകനെതിരെ രംഗത്തെത്തിയിരുന്നു.

shortlink

Post Your Comments


Back to top button