തമിഴ് സൂപ്പര്‍ താരങ്ങളായ രജനികാന്ത്, കമല്ഹാസന് തുടങ്ങിയവര്‍ക്ക് പിന്നാലെ ഇളയദളപതി വിജയും രാഷ്രീയത്തിലേക്ക് വരുമെന്ന് സൂചന. വിജയുടെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ച് അദ്ദേഹത്തിന്റെ പിതാവാണ് സൂചന നല്‍കിയത്. പക്ഷെ ഇപ്പോള്‍ അത് ഉണ്ടാവില്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
രജനീകാന്തും കമല്‍ഹാസനും രാഷ്ട്രീയത്തില്‍ ഇറങ്ങി. അവരുമായി തുലനംചെയ്യുമ്പോള്‍ വിജയ് എത്രയോ ജൂനിയര്‍ ആണ്. അവര്‍ക്കൊപ്പം ഇപ്പോള്‍ വിജയ് കൂടി രാഷ്ട്രീയത്തില്‍ ഇറങ്ങിയാല്‍ തമിഴകരാഷ്ട്രീയം താരങ്ങളെക്കൊണ്ട് നിറയും, അതിനാല്‍ കൃത്യ സമയത്ത് തന്നെ വിജയ് രാഷ്ട്രീയത്തിലേക്ക് വരും- എസ്.എ ചന്ദ്രശേഖര്‍ ഒരു സ്വകാര്യ ചാനലിനു നല്കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
Post Your Comments