
ഹിന്ദു മത വികാരത്തെ വ്രണപ്പെടുത്തിയെന്നാരോപിച്ചു സംവിധായകനെതിരേ കേസ്. കലാപം ഉണ്ടാക്കാന്‍ ശ്രമിച്ചെന്നുമുള്ള കുറ്റങ്ങള്‍ ചുമത്തിയാണ് തമിഴ് സംവിധായകന്‍ ഭാരതിരാജ ക്കെതിരെ പൊലീസ് കേസെടുത്തത്. ജനുവരി 18 നാണ് കേസിനാസ്പദമായ സംഭവം നടന്നത്.
കാവേരി വിഷയത്തില്‍ സംഘടിപ്പിച്ച പരിപാടിക്കിടെ ഹിന്ദു ദൈവമായ ഗണപതി തമിഴ്‌നാട്ടിലേയ്ക്ക് ഇറക്കുമതി ചെയ്യപ്പെട്ട ദൈവമാണെന്നും, യഥാര്‍ത്ഥ ദൈവമല്ലെന്നും ഭാരതി രാജ പറഞ്ഞതാണ് വിവാദമായത്. ഇതിനെ തുടർന്നു ഭാരതി രാജയ്ക്കെതിരെ ഹിന്ദു മക്കള്‍ മുന്നണി കോടതിയെ സമീപിക്കുകയും പോലീസില്‍ പരാതി നല്‍കുകയും ചെയ്തു.
Post Your Comments