വിവിധ ഭാഷാകളിൽ പ്രേക്ഷകപ്രീതി നേടിയ റിയാലിറ്റി ഷോയാണ് ബിഗ് ബോസ്. മലയാളത്തിൽ ഷോയുടെ അവതാരകനായി എത്തുന്നത് മോഹൻലാൽ ആണ്. എന്നാൽ മോഹന്‍ലാല്‍ അവതാരകനായതുകൊണ്ടു മാത്രം ബിഗ് ബോസ് ഷോ മലയാളത്തില്‍ വിജയിക്കണമെന്നില്ലെന്ന് നടനും സംവിധായകനുമായ സന്തോഷ് പണ്ഡിറ്റ് പറയുന്നു. ഇന്റര്‍നാഷനല്‍ ബിസിനസ് ടൈംസുമായുള്ള അഭിമുഖത്തിലാണ് സന്തോഷ് പണ്ഡിറ്റിന്റെ പരാമര്‍ശം.
‘മോഹന്‍ലാല്‍ സ്മോള്‍ സ്ക്രീന്‍ അവതാരകനായി എത്തുന്നതില്‍ അതിയായ സന്തോഷമുണ്ട്. അത് ഷോയ്ക്ക് വലിയ മൈലേജ് നല്‍കും. എന്നാല്‍ മോഹന്‍ലാല്‍ എന്നത് ഒരു ഘടകം മാത്രമാണ്. മോഹന്‍ലാല്‍ എത്തുന്ന എപ്പിസോഡുകള്‍ കാണാന്‍ ആരാധകര്‍ എത്തും. എങ്കിലും ഷോ വിജയമാവാന്‍ പങ്കെടുക്കുന്നവരെ ശ്രദ്ധയോടെ തെരഞ്ഞെടുക്കേണ്ടതുണ്ട്. ബിഗ് ബോസിന്റെ വിജയത്തില്‍ നിര്‍ണായകം അതാണെന്നാണ് താന്‍ കരുതുന്നത്. പങ്കെടുക്കുന്നവര്‍ ശ്രദ്ധിക്കപ്പെട്ടില്ലെങ്കില്‍ മലയാളി ഹൗസിന്റെ ഗതിയാവും ബിഗ് ബോസിനെ കാത്തിരിക്കുന്നത്. ഒരൊറ്റ സീസന് കൊണ്ട് അതു നിര്‍ത്തേണ്ടി വരും’- സന്തോഷ് പണ്ഡിറ്റ് അഭിപ്രായപ്പെട്ടു.
Post Your Comments