വിവാദങ്ങളുടെ കളിത്തോഴനാണ് ബോളിവുഡ് താരം സഞ്ജയ് ദത്ത്. മുന്നൂറിലധികം കാമുകിമാർ ഉണ്ടായിരുന്ന താരം ‘പ്ലേ ബോയ്’ എന്ന് സ്വയം വിശേഷിപ്പിക്കാറുണ്ട്. സഞ്ജയുടെ ജീവിതം സഞ്ജു വെന്ന പേരിൽ വെള്ളിത്തിരയിൽ എത്തിക്കുകയാണ് സംവിധായകൻ രാജ് കുമാർ ഹിരാനി. രൺബീർ ആണ് സഞ്ജയുടെ വേഷം അവതരിപ്പിക്കുന്നത്. പ്രണയം, മയക്കു മരുന്ന്, ജയിൽ ശിക്ഷ തുടങ്ങി സഞ്ജയ്യുടെ ജീവിതത്തിലെ വിവാദ സംഭവങ്ങൾ ചിത്രത്തിൽ ഉണ്ടാകും.
സഞ്ജയ് എങ്ങനെയാണ് ഇത്രയും കാമുകിമാരെ സ്വന്തമാക്കിയതിന് വെളിപ്പെടുത്തുകയാണ് സംവിധായകൻ. താത്പര്യം തോന്നുന്ന സ്ത്രീകളെ വശീകരിക്കുന്നത് വൈകാരികമായി ഒരു കള്ളം പറഞ്ഞു കൊണ്ടാണെന്നും ഹിരാനി തുറന്നു പറയുന്നു. അദ്ദേഹത്തിൻറെ വാക്കുകൾ ഇങ്ങനെ … ”ഒരു സ്ത്രീയോട് താത്പര്യം തോന്നിയാൽ സഞ്ജയ് അവരെ അമ്മയുടെ കുഴിമാടത്തിലെത്തിക്കും. എന്റെ അമ്മയെ കാണാൻ കൂട്ടിക്കൊണ്ടുവന്നതാണെന്ന് പറയും. ഇതോടെ സഞ്ജുവിനോട് അവർക്ക് വൈകാരികമായ ഒരടുപ്പം തോന്നും. ഇങ്ങനെയാണ് തുടക്കം. സത്യമെന്തെന്നാൽ ഇത് സഞ്ജുവിൻറെ അമ്മയുടെ കുഴിമാടമല്ല, കള്ളം പറഞ്ഞാണ് സഞ്ജയ് സ്ത്രീകളെ സമീപിക്കുന്നതും പിന്നീട് വശത്താക്കുന്നതും’.
കൂടാതെ ചതിച്ചിട്ടു പോകുന്ന പെൺകുട്ടികളോട് സഞ്ജു പക പോക്കാറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തുന്നു. ‘ചതിച്ചിട്ട് പോയ പെൺകുട്ടികളോട് സഞ്ജുവിന് പകയാണ്. ഒരു കുട്ടി സഞ്ജുവിനെ ഉപേക്ഷിച്ച് പോയി. ദേഷ്യം വന്ന സഞ്ജു, സുഹൃത്തിന്റെ പുതിയ കാറെടുത്ത് പെൺകുട്ടിയുടെ വീടിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ ഇടിപ്പിച്ചു. പെൺകുട്ടിയുടെ കാമുകൻറെ കാറായിരുന്നു അത്”, ഹിരാനി പറഞ്ഞു.
READ ALSO: ശ്രീദേവി സഞ്ജയ് ദത്തിനെ ഭയപ്പെടാൻ കാരണം !
Post Your Comments