ലൈംഗിക പീഡനത്തിനെതിരെ നടി ഹുമ ഖുറേഷി. ഇന്ത്യയിലെ സ്ത്രീകള്‍ നേരിടുന്ന ലൈംഗിക പീഡനങ്ങള്‍ തുറന്നു പറയുമ്പോള്‍ അവരെ ഭയപ്പെടുത്തുന്നതായി ഹുമ ഖുറേഷി. ലൈംഗിക പീഡനത്തിനു ഇരകളാകുന്ന സ്ത്രീകള്‍ക്ക് അത് തുറന്നു പറയാനില്ല സാഹചര്യം ഉണ്ടാക്കി കൊടുക്കുകയാണ് വേണ്ടത് മറിച്ച് ഭയപ്പെടുത്തി പിന്തിരിപ്പിക്കുകയല്ല വേണ്ടത് ഹുമ തുറന്നടിക്കുന്നു.
സ്ത്രീകള്‍ നേരിടുന്ന ഇത്തരം വിഷമ സാഹചര്യങ്ങളുടെ ചര്‍ച്ചകളിലേക്ക് പുരുഷന്മാരും കടന്നു വരണമെന്നും ഒരു സമൂഹത്തെ നിലനിര്‍ത്താന്‍ ആണും പെണ്ണും ഒരുമിച്ച് നില്‍ക്കേണ്ടത് അത്യാവശ്യമാണെന്നും ഹുമ ഖുറേഷി പറയുന്നു. താനൊരു ഫെമിനിസ്റ്റ് ആണെങ്കിലും തുല്യതയില്ലാത്ത സമൂഹത്തില്‍ താന്‍ വിശ്വസിക്കുന്നില്ലെന്നും ഹുമ ഖുറേഷി കൂട്ടിച്ചേര്‍ത്തു. ഐ എ എന്‍ എസിന് നല്കിയ അഭിമുഖത്തിലായിരുന്നു ഹുമയുടെ പ്രതികരണം.
Post Your Comments