GeneralMollywoodNEWS

ബിഗ്ബോസ് നിങ്ങള്‍ക്ക് മുന്നിലെത്താന്‍ മണിക്കൂറുകള്‍ മാത്രം ; അണിയറയില്‍ നിന്ന് അറിയാന്‍ കഴിയുന്നത് അത്ഭുതപ്പെടുത്തുന്ന വിവരങ്ങള്‍!

ഇന്ത്യന്‍ ടെലിവിഷന്‍ രംഗത്ത് ഏറെ ജനശ്രദ്ധ ആകര്‍ഷിച്ച ബിഗ്ബോസ് റിയാലിറ്റി ഷോയുടെ മലയാള പതിപ്പ് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ നിങ്ങളുടെ സ്വീകരണ മുറിയിലെത്തും. ബോളിവുഡില്‍ സല്‍മാന്‍ ഖാനും തമിഴില്‍ കമല്‍ഹാസനും അവതരിപ്പിച്ച റിയാലിറ്റി ഷോ കേരളത്തിലെത്തുമ്പോള്‍ മോഹന്‍ലാല്‍ ആണ് അവതാരകനായി എത്തുന്നത്. 16 മത്സരാര്‍ത്ഥികള്‍ പങ്കെടുക്കുന്ന ഷോയുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തു വിട്ടിട്ടില്ല, ശ്രീശാന്ത്‌, രഞ്ജിനി ഹരിദാസ്‌, കനി കുസൃതി തുടങ്ങിയവര്‍ മത്സരാര്‍ത്ഥിയായേക്കുമെന്നു സൂചനയുണ്ട്.

സൂര്യ ടിവി സംപ്രേഷണം ചെയ്തിരുന്ന മലയാളി ഹൗസ് എന്ന റിയാലിറ്റി ഷോയുമായി സമാനത പുലര്‍ത്തുന്ന ഷോയാണ് ബിഗ്ബോസ്. നൂറു ദിവസത്തോളം ഒരു വീട്ടില്‍ ക്യാമ്പ് ചെയ്യുന്ന മത്സരാര്‍ത്ഥികളുടെ ജീവിത രീതി ക്യാമറയില്‍ പകര്‍ത്തി പ്രേക്ഷകന് മുന്നില്‍ അവതരിപ്പിക്കും. ആഴ്ചയില്‍ രണ്ടു തവണ മോഹന്‍ലാലും ഇവര്‍ക്കൊപ്പമുണ്ടാകും. മത്സരാര്‍ത്ഥികളുടെ വിഷമങ്ങളും സന്തോഷങ്ങളും പങ്കുവേയ്ക്കാനായി പ്രത്യേകം സജ്ജമാക്കിയ മുറിയും ഷോയുടെ ഭാഗമാണ്. അവതാരകനായ മോഹന്‍ലാല്‍ എന്ന ബിഗ്‌ബോസിനോട് ഇവര്‍ക്ക് കാര്യങ്ങള്‍ ഷെയര്‍ ചെയ്യാം. പ്രേക്ഷകരുടെ വോട്ടിംഗിന് അനുസരിച്ചാണ് മത്സരാര്‍ത്ഥികള്‍ മുന്നേറുക. ഓരോ ആഴ്ചയിലും എലിമിനേഷന്‍ റൗണ്ട് ഉണ്ടാകും

shortlink

Related Articles

Post Your Comments


Back to top button