
ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിൽ ആരാധക പ്രീതി നേടിയ ടെലിവിഷൻ ഷോയാണ് ബിഗ് ബോസ്. തുടക്കം മുതൽ വിവാദങ്ങളും ഈ ഷോയ്ക്ക് പിന്നാലെയുണ്ട്. കമൽഹാസൻ അവതാരകനായി എത്തിയ വിവാദ റിയാലിറ്റി ഷോ ബിഗ് ബോസിന്റെ രണ്ടാം സീസൺ തമിഴിൽ ആരംഭിച്ചു കഴിഞ്ഞു. നടി ജനനി അയ്യരും ഐശ്വര്യ ദത്തയും തമ്മിലുള്ള ചൂടൻ ചുംബനമാണ് ഇപ്പോൾ വിവാദത്തിൽ.
ആൺവേഷം ധരിച്ച് എത്തുന്ന ജനനിയെ ചുംബിക്കുന്ന ഐശ്വര്യയുടെ വീഡിയോ ആണ് കഴിഞ്ഞ ദിവസം പരിപാടിയുടെ പ്രമോയായി പുറത്തുവിട്ടത്. വീഡിയോ വൈറലായതോടെ തമിഴ്സംസ്കാരത്തിന് നിരക്കാത്ത പരിപാടിയാണ് ഇതെന്നും കുട്ടികളെ വഴിതെറ്റിക്കുമെന്നുമാണ് വിമർശനം ശക്തമായി തുടങ്ങി.
ആദ്യ സീസണിൽ ആരവും ഓവിയയും തമ്മിലുള്ള ചുംബനവും ഏറെ വിവാദമായിരുന്നു.
read also: മത്സരാർത്ഥികളുടെ കെട്ടിപ്പിടുത്തം; തുടക്കത്തിലേ ബിഗ് ബോസ് വിവാദത്തിൽ !!
Post Your Comments