GeneralLatest NewsMollywood

റിയാലിറ്റി ഷോയില്‍ പങ്കെടുക്കാന്‍ പോയപ്പോള്‍ നടന്നത് വെളിപ്പെടുത്തി നടി അനുശ്രീ

മികച്ച വേഷങ്ങളിലൂടെ ശ്രദ്ധിക്കപ്പെട്ട നടിയാണ് അനുശ്രീ. റിയാലിറ്റി ഷോയിലൂടെ അഭിനയ രംഗത്തേയ്ക്ക് എത്തിയ അനുശ്രീ റിയാലിറ്റി ഷോയിൽ പങ്കെടുത്തപ്പോൾ ഉണ്ടായ അനുഭവങ്ങൾ പ്രേക്ഷകരുമായി പങ്കുവച്ചു. റിയാലിറ്റി ഷോ ആരംഭിക്കുന്ന സമയത്ത് ബാക്കിയുള്ള മത്സരാര്‍ത്ഥികളെ കണ്ട് തിരിച്ചുപോകാൻ ഒരുങ്ങിയതാണെന്നും കോര്‍ഡിനേറ്ററായ വിനോദേട്ടന്റെ വാക്കിന്റെ ബലത്തിലാണ് താന്‍ പിടച്ചുനിന്നതും വിജയിച്ചതെന്നും അനുശ്രീ ഒരു ടെലിവിഷൻ പരിപാടിയിൽ വെളിപ്പെടുത്തി.

read also: 5 ദിവസം കൊണ്ട് ഫേസ്ബുക്കിൽ 15 ലക്ഷം കാഴ്ചക്കാരുമായി എന്റെ മെഴുതിരി അത്താഴങ്ങൾ ട്രെയ്‌ലർ

അന്ന് പരിപാടിക്ക് പോകുമ്പോള്‍ 350 രൂപ വിലയുള്ള ഒരു ചുരിദാറാണ് ധരിച്ചത്. 120 രൂപയുടെ ചെരുപ്പാണ് വീട്ടില്‍ വാങ്ങിത്തരുന്നത്. അത് പൊട്ടിയാലും വീണ്ടും അത് തന്നെയായിരിക്കും വാങ്ങിത്തരുക. ഇതൊക്കെയിട്ടാണ് നവോദയ സ്റ്റുഡിയോയിലേക്ക് പോകുന്നത്… സ്റ്റുഡിയോയില്‍ കയറിയപ്പോള്‍ സെലക്ടായവര്‍ നിരന്ന് ഇരിക്കുന്നു. മോഡേൺ വേഷത്തിൽ ഇരിക്കുന്ന അവരെ കണ്ടതോടെ തന്റെ ആത്മവിശ്വാസം മുഴുവൻ ചോര്‍ന്നുപോയതായും അനുശ്രീ പറയുന്നു.

ആകെ വിഷമത്തിലായ താൻ തിരിച്ച് പോകുകയാണ് എന്ന് വിനോദിനെയും അമ്മയെയും അറിയിച്ചു . എന്നാൽ ‘’അനു നീ ആരെയും നോക്കണ്ട, നിനക്ക് ചെയ്യാന്‍ പറ്റുന്നത് സ്റ്റേജില്‍ ചെയ്യുക. വീട്ടുകാര്യങ്ങളൊന്നും ആലോചിക്കണ്ട എന്ന് വിനോദേട്ടന്‍ തിരിച്ച് മെസേജ് ചെയ്തു. പിന്നീട് ഷോ വിജയിച്ചപ്പോള്‍ വിനോദേട്ടന്‍ എന്റെ അടുത്തുവന്ന് ചോദിച്ചു ‘ അന്ന് നീ മെസേജ് അയച്ച് പോയിരുന്നെങ്കിലോ’ എന്ന്. അദ്ദേഹത്തിന്റെ വാക്കുകളുടെ ബലത്തിലാണ് ഞാന്‍ അന്ന് മത്സരത്തില്‍ പങ്കെടുത്തത്.”

shortlink

Related Articles

Post Your Comments


Back to top button