മഹാഭാരതം സിനിമയാകുന്ന വാർത്ത നേരത്തെ വന്നിരുന്നു. ബോളിവുഡ് സൂപ്പർതാരം ആമിർ ഖാനാണു ചിത്രം ഒരുക്കുന്നത്. ഇന്ത്യൻ സിനിമയിലെ സൂപ്പർ താരങ്ങൾ ഒന്നിക്കുന്ന ചിത്രം ആയിരം കോടി മുതൽ മുടക്കിലാകും ഒരുങ്ങുകയെന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഇപ്പോൾ പുറത്തു വരുന്ന വാർത്തകൾ കേട്ട് ആരാധകർ അമ്പരപ്പിലാണ്.
മഹാഭാരതം സിനിമയാകും, പക്ഷേ അതിൽ അഭിനയിക്കുന്നവരെല്ലാം പുതുമുഖങ്ങളാകും. പുതുമുഖ അഭിനേതാക്കളെ തിരഞ്ഞെടുക്കാനുള്ള ഒരു ഗംഭീര കാസ്റ്റിങ് കോള്‍ പരിപാടി ഒരുക്കാനുള്ള ശ്രമത്തിലാണ് ആമിര്‍. എന്നാണു പുതിയ റിപ്പോർട്ട്. സൂപ്പർതാരങ്ങളെ അഭിനയിപ്പിക്കുപ്പോഴുണ്ടാകുന്ന ഭീകരമായ ബജറ്റ് ഒഴിവാക്കാനാണ് ആമിർ ഇങ്ങനെയൊരു തീരുമാനത്തിലെത്തിയത്. നിർമ്മാതാവിന്റെ ഈ പുതിയ ബുദ്ധിയെ ആരാധകർ ചർച്ച ചെയ്തു തുടങ്ങി.
കൂടാതെ പുതുമുഖങ്ങളെ കാസ്റ്റ് ചെയ്യുമ്പോള്‍ സൂപ്പർ താരങ്ങളുടെ ഈഗോ പ്രൂശ്നങ്ങൾ ചിത്രത്തിൽ ഉണ്ടാകില്ലെന്നും അതാണ് ഈ തീരുമാനത്തിന് പിന്നിലെന്നും പ്രചാരണമുണ്ട്.
Post Your Comments