സമൂഹ മാധ്യമങ്ങളിലൂടെ വിവാദ വീഡിയോ പ്രചരിപ്പിച്ച സിനിമാ–സീരിയൽ നടി നിളാനിയെ പൊലീസ് അറസ്റ്റ് ചെയ്തു.
ഒരു ടിവി സീരിയലിൽ അസി.കമ്മിഷണറായാണ് താരം അഭിനയിക്കുന്നത്. സീരിയിൽ അഭിനയിക്കുന്ന അതേ വേഷത്തിൽ നടി ലൈവില്‍ എത്തുകയും തൂത്തുക്കുടി വിഷയത്തിൽ ജനങ്ങൾ ഒത്തുകൂടണമെന്നും സമരം ശക്തമാക്കണമെന്നും ആവശ്യപ്പെട്ടു. വീഡിയോ വളരെ പെട്ടന്നു തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായി. പല ആളുകളും ഇത് യഥാർഥ പൊലീസുകാരി തന്നെയാണെന്നാണ് വിചാരിച്ചത്.
തുടർന്ന് പൊലീസ് യൂണിഫോമിൽ സമരത്തിന് ആഹ്വാനം ചെയ്ത നടിയ്ക്കെതിരേ വന്ന പരാതിയില്‍ പടപളനി പൊലീസ് കേസെടുക്കുകയും സെക്ഷൻ 419, 153, 500 വകുപ്പുകൾ ചുമത്തി അറസ്റ്റ് ചെയ്യുകയുമായിരുന്നു.
READ ALSO: നാല് ചിത്രങ്ങളും വൻ പരാജയം; സ്റ്റേജ് ഷോയുടെ മറവിൽ പെൺവാണിഭത്തിലൂടെ യുവനടി സമ്പാദിച്ചത് ലക്ഷങ്ങൾ
Post Your Comments