മലയാള സിനിമയിലെ വനിതാ സംഘടനയാണ് ഡബ്യൂസിസി. എന്നാൽ സിനിമ മേഖലയിലെ എല്ലാ നടിമാരും ഈ സംഘടനയിൽ അംഗങ്ങളുമല്ല. എന്തുകൊണ്ടാണ് ഈ വനിതാ കൂട്ടായ്മയിൽ താൻ അംഗമാകാത്തതെന്തുകൊണ്ടെന്നു തുറന്നു പറയുകയാണ് യുവ നടി നസ്രിയ
താരത്തിന്റെ വാക്കുകൾ ഇങ്ങനെ… ”സത്രീ ശാക്തീകരണത്തിനും ഉന്നമനത്തിനുമായി സിനിമാ രംഗത്ത് നിന്നും ഇത്തരമൊരു കൂട്ടായ്മ വന്നത് വലിയൊരു കാര്യം തന്നെയാണ്. സിനിമാ രംഗത്ത് സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങള്‍ തുറന്നു പറയാന്‍ അവര്‍ക്കൊരു വേദിയാണ് ലഭിച്ചിരിക്കുന്നത്. എന്നാല്‍ ഇത്തരമൊരു കൂട്ടായ്മയുടെ പേരില്‍ മലയാള സിനിമാ വ്യവസായത്തെ വിഭജിക്കുന്നത് ശരിയല്ല. കാരണം സിനിമയില്‍ സ്ത്രീയും പുരുഷനും ഒരുമിച്ചാണ് ജോലി ചെയ്യുന്നത്. പുരുഷന്മാരെ മോശക്കാരാക്കി ചിത്രീകരിക്കുന്നതല്ല തന്റെ ഫെമിനിസം. ” നസ്രിയ പറഞ്ഞു.
അഞ്ജലി മേനോൻ സംവിധാനം ചെയ്യുന്ന പൃഥിരാജ് ചിത്രം ‘കൂടെ’യിലൂടെ നാല് വർഷത്തെ ഇടവേളയ്ക്ക് ശേഷം അഭിനയ ലോകത്തേയ്ക്ക് തിരിച്ചെത്തുകയാണ് നസ്രിയ.
READ ALSO: പലപ്പോഴും അവര്‍ എന്റെ വാക്കുകള്‍ തെറ്റിച്ചിരുന്നു; ഫഹദ് നസ്രിയ ബന്ധത്തെക്കുറിച്ച് അഞ്ജലി
Post Your Comments