GeneralKollywood

നടി ഓവിയ പ്രണയത്തിലോ? യുവ നടനുമായുള്ള ചിത്രം വൈറൽ

ബിഗ് ബോസ് തമിഴ് പതിപ്പിലൂടെ ആരാധകരുടെ പ്രിയ താരമായി മാറിയ  നടിയാണ്  ഓവിയ. മലയാളിയായ ഓവിയയ്ക്ക് തമിഴ് നാട്ടിൽ ആരാധകർ ഏറെയാണ്.

കമൽ ഹസൻ അവതാരകനായി എത്തിയ ബിഗ് ബോസ് ആദ്യ ഭാഗത്തിലൂടെ ശ്രദ്ധേയയായ താരം സഹ താരമായ ആരവുമായുള്ള പ്രണയത്തിലൂടെ വിവാദങ്ങളിൽ നിറഞ്ഞു നിന്നിരുന്നു. എന്നാൽ ആരവുമായി അകന്ന ഓവിയ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നു. തുടർന്ന് ഷോയിൽ നിന്നും പുറത്തായ ഓവിയ ആരവുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി. എന്നാൽ ആരവ് തനിക്ക് ഓവിയയോട് പ്രണയമില്ലെന്നും വിവാഹം ഉണ്ടാകില്ലെന്നും പറഞ്ഞു രംഗത്തെത്തിയിരുന്നു.

നീണ്ട ഇടവേളയ്ക്ക് ശേഷം ഇരു താരങ്ങളും വീണ്ടും വാർത്തകളിൽ നിറയുകയാണ്. ആരവിനൊപ്പമുള്ള പുതിയ ചിത്രം ഓവിയ പങ്കുവച്ചിരിക്കുകയാണ്. അതോടെ ഇരുവരും വീണ്ടും പ്രണയത്തിലായോ എന്നാണു ഇപ്പോൾ ആരാധകരുടെ സംശയം.

READ ALSO: ബിഗ്ബോസിലെ ദുരനുഭവം മറന്നു ഓവിയ; താരത്തിന്‍റെ പുതിയ ലക്‌ഷ്യം ഇതാണ്

shortlink

Related Articles

Post Your Comments


Back to top button