
തിയറ്ററിൽ റിലീസ് ചെയ്യും മുൻപേ ചിത്രത്തിൻറെ ക്ളൈമാക്സ് ഡിവിഡിയിൽ. ഉണ്ണിമുകുന്ദൻ നായകനായ ചാണക്ക്യതന്ത്രം സിനിമയുടെ ഡിവിഡിയിലൂടെയാണ് ചിത്രീകരണം പൂർത്തിയായി റിലീസിനൊരുങ്ങുന്നു ചിത്രത്തിൻറെ ക്ളൈമാക്സ് പുറത്തായത്. ലാൽ നായകനായി എത്തുന്ന ചന്ദ്രഗിരി എന്ന ചിത്രത്തിന്റെ ക്ലൈമാക്സ് ലീഡ് ആണ് പുറത്തായിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് കണ്ണൻ താമരക്കുളം സംവിധാനം ചെയ്ത് ഉണ്ണി മുകുന്ദൻ നായകനായി എത്തിയ ചാണക്യതന്ത്രം സിനിമയുടെ ഡിവിഡി റിലീസ് ചെയ്തത്. സംഭവത്തിൽ പരാതിയുമായി ചന്ദ്രഗിരിയുടെ നിർമാതാവ് രംഗത്തെത്തി.
മോഹൻ കുപ്ലേരി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ചന്ദ്രഗിരി’. ഗുരുപൂർണ്ണയുടെ ബാനറിൽ എൻ സുചിത്ര ചിത്രം നിർമിക്കുന്നു. ലാൽ, ഷോൺ, കൊച്ചുപ്രേമൻ, ഹരീഷ് പേരഡി, സജിത മഠത്തിൽ തുടങ്ങിയവർ അഭിനയിക്കുന്നു. ഈ 28 ന് ചന്ദ്രഗിരിയുടെ റിലീസ് തീരുമാനിച്ചിരിക്കുകയാണ്.
എന്നാൽ ഇത് ചിത്രാഞ്ജലി സ്റ്റുഡിയോയിൽ നിന്നും പറ്റിയ തെറ്റാണെന്നാണ് ചാണക്യതന്ത്രത്തിന്റെ അണിയറപ്രവർത്തകർ പറയുന്നത്. ഫൈനൽ എഡിറ്റിന് നൽകിയ ഫയലിലാണ് അബദ്ധം പിണഞ്ഞതെന്നും തിയറ്ററിൽ ഈ ഭാഗം ഇല്ലായിരുന്നെന്നും അണിയറക്കാർ പറയുന്നു.
Post Your Comments