General

കേരള സര്‍ക്കാരിന്റെ ട്രാന്‍സ്ജന്‍ഡറുകളോടുള്ള ഇടപെടലിനെ കുറിച്ച് അഞ്ജലി അമീര്‍

കോഴിക്കോട്: ട്രാന്‍സ്ജന്‍ജഡറുകളോടുള്ള കേരള സര്‍ക്കാരിന്റെ ഇടപടലിനെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുകയാണ് ട്രാന്‍സ്ഡന്‍ഡര്‍ മോഡലും നടിയുമായ അഞ്ജലി അമീര്‍. രാജ്യത്ത് ട്രാന്‍ജന്‍ഡര്‍ വിഭാഗത്തില്‍ പെടുന്നവരോട് ഏറ്റവം നന്നായി ഇടപെടുന്നത് കേരള സര്‍ക്കാരാണെന്നാണ് അഞ്ജലി പറയുന്നത്. ആത്മഹത്യയുട വക്കില്‍ എത്തിച്ച അനുഭവങ്ങള്‍ വര ജീവിതത്തില്‍ ഉണ്ടായിട്ടുണ്ടെന്നും മറ്റ് വഴിയില്ലാതായപ്പോഴാണ് വീട്ടില്‍ നിന്നും ഇറങ്ങി പോന്നതെന്നും അഞ്ജലി പറുന്നു.

ട്രാന്ജന്ഡറുകള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ വളരെ പ്രോത്സാഹനം നല്‍കുന്ന സമീപനമാണ് ഇപ്പോള്‍ കൈക്കൊള്ളുന്നത്. ജനങ്ങള്‍ക്ക് തങ്ങളേടുള്ള സമീപനത്തിലും മാറ്റങ്ങള്‍ പ്രകടനമാണെന്നും അഞ്ജലി പറഞ്ഞു. എന്നാല്‍ പലയിടങ്ങളിലും അവഗണന പ്രകടമാണെന്നും അഞ്ജലി കൂട്ടിച്ചേര്‍ത്തു. വീടുകളിലാണ് ആദ്യം മാറ്റമുണ്ടാകേണ്ടത്. പിന്നെ സ്‌കൂളുകളില്‍ ബോധവത്ക്കരണം നടത്തണം. ചെറുപ്പം മുതലേ താന്‍ പെണ്‍കുട്ടികളുടെ വസ്ത്രങ്ങള്‍ ധരിക്കുമായിരുന്നു. അപ്പോഴെല്ലാം കുട്ടിക്കളിയായി മാത്രമെ എല്ലാവരും അത് കണ്ടിരുന്നുള്ളു. എന്നാല്‍ വലുതായപ്പോഴും ഇത്തരം സ്വഭാവരീതികള്‍ കണ്ടപ്പോള്‍ വീട്ടുകാര്‍ക്ക് സംശയമായി. വീട്ടിലും നാട്ടിലും അംഗീകാരം ലഭിക്കാതെ വന്നപ്പോഴാണ് നാടുവിടേണ്ടിവന്നത്. തന്റെ സ്വത്വം ആരും അംഗീകരിക്കാത്ത സാഹചര്യത്തില്‍ കൂടുവിട്ടുപോകുക മാത്രമെ മാര്‍ഗ്ഗം ഉണ്ടായിരുന്നുള്ളുവെന്നും അഞ്ജലി പറഞ്ഞു.

ജീവിതകാലം മുഴുവന്‍ ഒറ്റപ്പെട്ട് ആരും മനസ്സിലാക്കാതെ ജീവിക്കുന്ന ജീവിതം വല്ലാത്തൊരു ജീവിതം തന്നെയാണ്. ഒരുപാടൊന്നും സാധിച്ചില്ലെങ്കിലും സമൂഹത്തിന് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ആഗ്രഹമുണ്ട്. ട്രാന്‍സ്ജെന്‍ഡറുകളെ മോശമാക്കിയാണ് പല സിനിമകളും ചിത്രീകരിക്കാറുള്ളത്. പലപ്പോഴും വേഷംകെട്ടലുകള്‍ മാത്രമായി അത്തരം സിനിമകളിലെ കഥാപാത്രങ്ങള്‍ മാറിപ്പോകാറുണ്ട്. എന്നാല്‍, ഞാന്‍ മേരിക്കുട്ടി പോലുള്ള സിനിമകള്‍ ഇക്കാര്യത്തില്‍ വ്യത്യസ്തമാണ്. തങ്ങളുടെ ജീവിതം കുറച്ചുകൂടി സത്യസന്ധമായാണ് ഈ ചിത്രത്തില്‍ പറയുന്നത്. ഇത്തരം സിനിമകള്‍ പുറത്തിറങ്ങുന്നത് ആളുകള്‍ക്ക് തങ്ങളോടുള്ള മനോഭാവം മാറാന്‍ സഹായകരമാകും. പുരുഷന്റെ പേരെഴുതി ആരും ബ്രാക്കറ്റില്‍ പുരുഷന്‍ എന്നെഴുതാറില്ല. അതുപോലെ അഞ്ജലി എന്നെഴുതി ബ്രാക്കറ്റില്‍ ട്രാന്‍സ്ജന്‍ഡര്‍ എന്നും എഴുതേണ്ടതില്ല.- അഞ്ജലി വ്യക്തമാക്കി.

shortlink

Related Articles

Post Your Comments


Back to top button