GeneralIndian CinemaMollywood

അഡ്വ ആളൂര്‍ സിനിമാനിര്‍മാണ രംഗത്തേയ്ക്ക്; ചിത്രത്തിൽ ജനപ്രിയ നടനും

വിവാദ കേസുകളിലൂടെ കുപ്രസിദ്ധി നേടിയ ക്രിമിനല്‍ അഭിഭാഷകന്‍ അഡ്വ ആളൂര്‍ സിനിമാനിര്‍മാണ രംഗത്തേയ്ക്ക് കടക്കുന്നതായി വാർത്തകൾ. പത്തു കോടി മുതല്‍ മുടക്കിൽ ഒരുക്കുന്ന ചിത്രത്തിൽ ജനപ്രിയ നടന്‍ ദിലീപും പങ്കാളിയാവാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍. സലീം ഇന്ത്യയാണ് കഥയും സംവിധാനവും. തിരക്കഥയും സംഭാഷണവും അഡ്വ. ആളൂരാണ് നിര്‍വഹിക്കുന്നത്. ചിത്രത്തില്‍ ആളൂര്‍ സ്വന്തം പേരില്‍ തന്നെ അഭിനയിക്കുന്നുണ്ട്.

read also: “ഇത്തരം മോശം പ്രവണതകള്‍ നിരവധി ഉണ്ടായിട്ടുണ്ട്” ; വെളിപ്പെടുത്തലുമായി വിദ്യാ ബാലന്‍

ഒരു കൊലപാതകം പശ്ചാത്തലമായ ത്രില്ലര്‍ ചിത്രമായിരിക്കും. താന്‍ മാനേജിങ് ഡയറക്ടറാകുന്ന നിര്‍മാണ കമ്പനിയുടെ പേരില്‍ അഞ്ചു കോടി രൂപ സമാഹരിച്ച്‌ ബാക്കി അഞ്ചു കോടി രൂപ നടന്‍ ദിലീപിന്റെ പങ്കാളിത്തത്തില്‍ നിന്നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മമ്മൂട്ടിയെ ചിത്രത്തിനായി സമീപിച്ചിരുന്നുവെന്നും ചിത്രത്തില്‍ ദിലീപ് അതിഥിവേഷത്തില്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായും ആളൂര്‍ ഒരു പ്രമുഖ മാധ്യമത്തിനോട് പറഞ്ഞു.

വിദ്യാ ബാലനെയും അനുഷ്‌ക ഷെട്ടിയേയും ചിത്രത്തിലെ അതിഥിവേഷത്തിനായി അണിയറപ്രവര്‍ത്തകര്‍ സമീപിച്ചിട്ടുളളതായും വരലക്ഷ്മി ശരത്കുമാറും പരിഗണനയില്‍ ഉളളതായും അദ്ദേഹം വെളിപ്പെടുത്തി.

shortlink

Related Articles

Post Your Comments


Back to top button