ഏറെ ആസ്വദിച്ചാണ് എം.ജി ശ്രീകുമാര്‍ തന്റെ ആദ്യ ഗാനം ആലപിച്ചത്. സത്യന്‍ അന്തിക്കാട് ഗാനരചന നിര്‍വഹിച്ച പ്രണയവസന്തം തളിരണിയാനായി എന്ന ഗാനമാണ് എംജി ശ്രീകുമാര്‍ ആദ്യമായി ആലപിക്കുന്നത്. പക്ഷെ ആദ്യ ഗാനം മനോഹരമായി പാടിയെങ്കിലും ആ ഗാനം യേശുദാസിന്റെ പേരിലറിയപ്പെടനായിരുന്നു വിധി.
സിനിമയിറങ്ങിയപ്പോള്‍ ഗാനം പാടിയിരിക്കുന്നത് യേശുദാസ് എന്നായി, അക്കാലത്ത് പാട്ട് പുസ്തകങ്ങള്‍ പ്രധാന വിപണികളില്‍ ഒന്നായിരുന്നു, ഒരുനാള്‍ പാട്ട് പുസ്തകങ്ങളില്‍ തന്റെ പേരും വരുമെന്ന എം.ജി ശ്രീകുമാറിന്റെ മോഹത്തിന് അവിടെയും കരിനിഴല്‍ വീണു, ഗാന പുസ്തകത്തിലും പാട്ട് പാടിയിരിക്കുന്നത് യേശുദാസ് എന്നായിരുന്നു.
മദ്രാസിലെത്തിയപ്പോള്‍ ഈ ഗാനം യേശുദാസിനെ കൊണ്ട് മറ്റാരോ മാറ്റി പാടിച്ചതാണെന്നും അതാരാണെന്നു തനിക്ക് ഇന്നും അറിയില്ലെന്നും എം.ജി ശ്രീകുമാര്‍ പറയുന്നു. ഗാനത്തിന്റെ സംഗീത സംവിധായകനായ തന്റെ ചേട്ടന്‍ എം.ജി രാധാകൃഷ്ണന്‍ ഇതറിഞ്ഞിരുന്നില്ലെന്നും എം.ജി ശ്രീകുമാര്‍ വ്യക്തമാക്കുന്നു. റേഡിയോ മംഗോയ്ക്ക് നല്‍കിയ അഭിമുഖത്തിലായിരുന്നു എം.ജി ശ്രീകുമാര്‍ തന്റെ ആദ്യ ഗാനം നഷ്ടപ്പെട്ട വേദന പങ്കുവെച്ചത്.
Post Your Comments