വായില്‍ തോന്നിയതൊക്കെ വിളിച്ചു പറയുന്ന ഇവളുമാരാണോ ഫെമിനിസ്സുകള്‍

 

സ്ത്രീ പക്ഷവാദികള്‍ക്കെതിരെ ശക്തമായി പ്രതികരിച്ച് നടി മഞ്ജു പിള്ള, ആത്മ വിശ്വാസം ഇല്ലാത്തവരാണ് ഫെമിനിസ്റ്റ് വാദങ്ങള്‍ ഉയര്‍ത്തുന്നതെന്നും മഞ്ജു കുറ്റപ്പെടുത്തി. തന്റെ അടുത്ത സുഹൃത്തുക്കളായ മല്ലികാ സുകുമാരനെയും കെ.പി.എസി ലളിതയെയും ചൂണ്ടിക്കാട്ടിയായിരുന്നു സ്ത്രീപക്ഷ വാദികള്‍ക്കെതിരെയുള്ള മഞ്ജു പിള്ളയുടെ വിമര്‍ശനം.

സ്ത്രീയ്ക്കും പുരുഷനും ഒറ്റയ്ക്ക് ജീവിക്കുന്നതില്‍ പരിമിതിയുണ്ട്, എല്ലാം ഗിവാന്‍ ടേക്ക് ആണെന്നും മഞ്ജു പിള്ള വ്യക്തമാക്കി. ലളിതാമ്മയെയും മല്ലിക ചേച്ചിയെയും പോലുളളവര്‍ ജീവിതത്തില്‍ നേരിട്ടത് വലിയ പ്രതിസന്ധികള്‍ ആണ്. അല്ലാതെ ആണുങ്ങള്‍ക്കെതിരെ മൈക്കിലൂടെ രണ്ട് വര്‍ത്തമാനം വിളിച്ചുപറയുന്നതല്ല ബോള്‍ഡ്‌നെസ് എന്നും മഞ്ജു തുറന്നടിച്ചു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു മഞ്ജു പിള്ളയുടെ പ്രതികരണം.

Share
Leave a Comment