BollywoodGeneral

നടി രേഖ ഇപ്പോഴും സിന്ദൂരം ധരിക്കുന്നത് ആ പ്രണയത്തിന്റെ ഓർമ്മയ്‌ക്കോ ?

എന്നും താര പ്രണയങ്ങൾ ഗോസിപ് കോളങ്ങളിലെ ചൂടൻ ചർച്ചയാണ്. ഒരുകാലത്ത് ബോളിവുഡിലെ പ്രണയ വാർത്തകളിൽ നിറഞ്ഞു നിന്ന താരങ്ങളാണ് നടന്‍ അമിതാബ് ബച്ചനും നടി രേഖയും. ഇരുവരും അഗാധമായ പ്രണയത്തിലായിരുന്നു. ഒരുമിച്ചു പല പരിപാടികളിലും ഇരുവരും പങ്കെടുത്തിരുന്നു. ‘ഡൺ അഞ്ജാനെ’ എന്ന ചിത്രത്തിന്റെ ചിത്രീകരണത്തിനിടെയാണ് അമിതാഭും രേഖയും പ്രണയത്തിലായത്. ഒരു കാലത്ത് ബോളിവുഡിലെ ഹിറ്റ് ജോഡി, ജീവിതത്തിലും ഇരുവരും ഒരുമിക്കുമെന്ന് കരുതി.  എന്നാൽ ആ പ്രണയം പൂവണിഞ്ഞില്ല.  

ഒരിക്കല്‍ അമിതാഭ് ബച്ചനൊപ്പം പൊതു വേദിയില്‍ എത്തിയ രേഖ സിന്ദൂരം തൊട്ടിരുന്നു. അമിതാഭുമായുള്ള രഹസ്യ വിവാഹത്തിന്റെ സൂചനയാണ് ഈ സിന്ദൂരം എന്ന് അന്ന് ഗോസിപ്പ് കോളങ്ങളില്‍ നിറഞ്ഞു.

 റിഷി കപൂർ, നീതു എന്നിവരുടെ വിവാഹ സൽക്കാരം നടന്നപ്പോൾ, രേഖ സിന്ദൂരം ധരിച്ചത് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. അന്ന് ഇതിനെക്കുറിച്ച്‌   ചോദിച്ചപ്പോള്‍ ഷൂട്ടിംഗ് കഴിഞ്ഞ് നേരിട്ട് വരുന്നതാണ്. അതാണ്‌ സിന്ദൂരമെന്നും താരം പറഞ്ഞിരുന്നു. മറ്റൊരിക്കല്‍ ദേശീയ അവാര്‍ഡ് വേദിയില്‍ സിന്ദൂരം ധരിച്ചെത്തിയതും വിവാദമായിരുന്നു. അന്ന് നഗരത്തിന്റെ സംസ്കാരമാണ് അതാണ്‌ സിന്ദൂരമെന്നു രേഖ പറഞ്ഞു.

Image result for amitabh-bachchan-the-reason-behind-rekha

ബച്ചനുമായി വേര്‍പിരിഞ്ഞ രേഖ മുകേഷ് അഗര്‍വാളുമായി ഒന്നിച്ചു താമസിച്ചിരുന്നു. പക്ഷെ അതും അധികനാള്‍ നീണ്ടു നിന്നില്ല. ഭര്‍ത്താവില്ലാതെയും നടി സിന്ദൂരം ധരിക്കുന്നതാണ് ഇപ്പോള്‍ ചര്‍ച്ചയായിരിക്കുന്നത്. എന്നാല്‍ അമിതാഭ് ബച്ചനുമായുള്ള പ്രണയത്തിന്റെ ഓര്‍മ്മയാണ് ഇപ്പോഴും സിന്ദൂരമെന്നു ഗോസിപ്പുകാര്‍ പറയുന്നു,

shortlink

Related Articles

Post Your Comments


Back to top button