ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ സീരിയലായ ഉപ്പും മുളകും മികച്ച റേറ്റിംഗ് നേടുന്ന അവസരത്തില്‍ സീരിയലിന്റെ കഥയില്‍ ഒട്ടേറെ പുതുമകളാണ് കൊണ്ട് വന്നിരിക്കുന്നത്, ബാലുവിന്റെയും കുടുംബത്തിന്റെയും രസകരമായ കാഴ്ചകളിലേക്ക് ക്യാമറ തിരിക്കുന്ന ഉപ്പും മുളകില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത് അനിയന് കേശുവിന്റെയും ചേട്ടനായ മുടിയന്റെയും പ്രകടനമാണ്.മുടി വളര്‍ത്തി കട്ടഫ്രീക്കാനായി നടക്കുന്ന ചേട്ടനെ കേശു പരിഹസിക്കാറുണ്ടെങ്കിലും കേശുവിനു ചേട്ടനെപ്പോലെ ഫ്രീക്കന്‍ ആകണമെന്ന തോന്നലുണ്ടായിരിക്കുകയാണ്.
പുതിയ നമ്പറുകളുമായി ചാനല്‍ റേറ്റിംഗില്‍ ഒന്നാമത് പിടിച്ചു നില്ക്കുന്ന ഉപ്പും മുളകും ബിജു സോപാനതിന്റെ പ്രകടനം കൊണ്ടാണ് ഏറെ കയ്യടി നേടിയെടുക്കുന്നത്. നര്‍മ്മത്തിന്റെ വഴിയെ വളരെ സരസമായി ആവിഷ്കരിക്കുന്ന സീരിയല്‍ പ്രേക്ഷകര്‍ ഹൃദയത്തോട് ചേര്‍ത്തു കഴിഞ്ഞു. വളരെ സ്വാഭാവികതയോടെ തന്നെ ഒരു വീട്ടിലെ രസ്കാഴ്ചകള് മറ്റു വീട്ടിലെ സ്വീകരണ മുറിയിലെത്തിക്കുന്ന ഉപ്പും മുളകും ടീം ഏവരുടെയും കയ്യടി നേടിയെടുക്കുയാണ്.
ബിജു സോപാനം ബാലു എന്ന ഗൃഹനാഥ കഥാപാത്രത്തെ അവതരിപ്പിക്കുമ്പോള്‍ നിഷ സാരംഗ് ആണ് ഭാര്യ വേഷത്തില്‍, ഇവര്‍ക്ക് പിന്നാലെ മുടിയനും കേശുവും, ശിവാനിയും , ലെച്ചുവും അടങ്ങുന്ന മക്കളുടെ നീണ്ട നിരയും, ഇവര്‍ക്ക് പുറമേ പുതിയ ഒരു കൈക്കുഞ്ഞും അതിഥിയായി വീട്ടിലുണ്ട്.
Post Your Comments