മലയാള സിനിമയിലെ യുവ സൂപ്പർ താരങ്ങളിൽ ഒരാളാണ് പൃഥ്വിരാജ്. തന്റെ പ്രണയത്തിന്റെ പ്രധാന ഘടകത്തെക്കുറിച്ചു മനസ്സ് തുറക്കുകയാണ് താരം. നിലപാടുകൾ മാത്രമല്ല തന്നെയും ഭാര്യ സുപ്രിയയെയും അടുപ്പിച്ചത്. ഒരു സ്വകാര്യ ചാനലിനു നൽകിയ അഭിമുഖത്തിലാണ് പൃഥ്വി ഇതിനെക്കുറിച്ച് മനസ്സ് തുറന്നത്.
‘തെന്നിന്ത്യന്‍ സിനിമയെക്കുറിച്ച് ഒരു ഫീച്ചര്‍ ചെയ്യുന്നതിന്റെ ഭാഗമായിട്ടാണ് സുപ്രിയ എന്നെ ആദ്യം വിളിക്കുന്നത്. സംസാരിച്ചു തുടങ്ങിയപ്പോള്‍ മനസ്സിലായി പുസ്തകങ്ങളിലും ഞങ്ങളുടെ ടേസ്റ്റ് ഒരു പോലെയാണ് എന്ന്. രണ്ടു പേര്‍ക്കും ഇഷ്ടമുള്ള പുസ്തകം അയന് റാന്‍ഡിന്റെ ‘The Fountainhead’ ആയിരുന്നു’–പൃഥ്വിരാജ് പറയുന്നു.
കൂടാതെ താൻ വായിച്ച ‘ശാന്താറാം’ എന്ന ഗ്രിഗറി ഡേവിഡ് റോബര്‍ട്ട്സ് പുസ്തകത്തില്‍ പറഞ്ഞിരിക്കുന്ന ബോംബെയെ അടുത്തു കാണാൻ പൃഥ്വിരാജ് ആഗ്രഹം പ്രകടിപ്പിക്കുകയും അവിടേയ്ക്ക് പൃഥ്വിരാജിനെ കൊണ്ട് പോകാം എന്ന് മുംബൈയില്‍ താമസിച്ചിരുന്ന സുപ്രിയ ഏല്ക്കുകയും ചെയ്തു. ഒരുമിച്ചു നടന്ന് അവര്‍ മുംബൈയിലെ ‘ഹാജി അലി’, ലിയോപോള്‍ഡ്’ കഫെ’ എന്നിവ കണ്ടു. അതിനിടയില്‍ എപ്പോഴോ ആണ് പ്രണയത്തിന്റെ തുടക്കം എന്നാണ് പൃഥ്വിരാജ് വെളിപ്പെടുത്തുന്നത്.
2011 ഏപ്രില്‍25നു ഇരുവരും വിവാഹിതരായി. അലംകൃത എന്ന മകളുണ്ട്.
Post Your Comments