KollywoodLatest NewsMovie Gossips

താനുമായുള്ള ഉയരം അഡ്ജസ്റ്റ് ചെയ്യാൻ അദ്ദേഹത്തിനു സ്റ്റൂളില്‍ കയറി നിൽക്കേണ്ടി വന്നു; കനിഹ

സൂപ്പർ താരങ്ങളുടെ നായികയായി വിലസിയ കനിഹ വീണ്ടും സിനിമയിൽ സജീവമാകുകയാണ്. എന്നാൽ സിനിമാ അഭിനയത്തിൽ ഉയരം ചില പ്രശ്നങ്ങൾ സൃഷ്ടിച്ചിട്ടുണ്ടെന്നു താരം പറയുന്നു. മലയാളത്തിൽ തന്നോടൊപ്പം അഭിനയിച്ച എല്ലാവര്‍ക്കും ഉയരം ഉണ്ടെന്നും എന്നാൽ തമിഴിൽ ഇത് ചില പ്രശ്‌നമുണ്ടാക്കിയെ ന്നും കനിഹ ഒരു അഭിമുഖത്തില്‍ പറയുന്നു.

”എന്റെ ഉയരം 5.8 ആണ്. അതില്‍ രണ്ട് ഇഞ്ച് ഹീല്‍സും ഉണ്ട്. മലയാളത്തില്‍ എന്നോടൊപ്പം അഭിനയിച്ച എല്ലാവര്‍ക്കും ഉയരം ഉണ്ട്. ഇനി ഉയരം കുറഞ്ഞ ആര്‍ക്കൊപ്പം വേണമെങ്കിലും ഞാന്‍ അഭിനയിക്കാന്‍ തയാറാണ്. എന്നാൽ തമിഴിൽ ഉയരത്തിന്റെ പ്രശ്‌നം ഉണ്ടായി. ഓട്ടോഗ്രാഫ് സിനിമയില്‍ ചേരന്‍ സാര്‍ സ്റ്റൂള്‍ വെച്ചായിരുന്നു എന്നോടൊപ്പം അഭിനയിച്ചത്. നടന്‍ അജിത്ത്, മാധവന്‍ എന്നിവര്‍ ഒരേ ഉയരത്തിലുള്ളവരായിരുന്നു. അതുകൊണ്ട് കുഴപ്പമില്ലായിരുന്നു. അവരെ ഉയരം കൂട്ടികാണിക്കാന്‍ സിനിമയില്‍ ക്യാമറ അഡ്ജറ്റ് ചെയ്ത് കാണിച്ചു. ഇപ്പോള്‍ സിനിമയില്‍ ഉയരത്തിന്റെ കാര്യം പ്രശ്‌നമായി വരുന്നില്ല. വിവിധ ഉയരക്കാര്‍ ഒരുമിച്ചെത്തുമ്പോള്‍ കാണാന്‍ ഭംഗിയുണ്ട്.”

READ ALSO: ആ ചിത്രം കണ്ടതിനു ശേഷം ചെരുപ്പെടുത്ത് ഞാന്‍ സ്വയം തലയിലടിച്ചു; ഐശ്വര്യ

shortlink

Related Articles

Post Your Comments


Back to top button