ചിരിയിലൂടെ പ്രേക്ഷകരെ രസിപ്പിക്കുന്ന താരങ്ങളിൽ പ്രധാനിയായിരുന്നു അന്തരിച്ച നടൻ അടൂർ ഭാസി. എന്നാൽ ഈ നടൻ സാഡിസ്റ്റ് മനോഭാവക്കാരനാണെന്നു തുറന്നു പറയുകയാണ് സംവിധായകന്‍ പി. ചന്ദ്രകുമാര്‍. മറ്റുള്ളവരുടെ ദുഃഖത്തില്‍ സന്തോഷം കണ്ടെത്തുന്ന സ്വഭാവം അടൂർ ഭാസിയ്ക്ക് ഉണ്ടായിരുന്നു ഒരു ടെലവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ചന്ദ്രകുമാര്‍ ഇത് തുറന്നു പറയുന്നത്.
പി.ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘നീ എന്റെ ലഹരി’ എന്ന സിനിമയില്‍ സഹസംവിധായകനായിരുന്ന കാലത്തെ ഓർമ്മകൾ പങ്കുവച്ചുകൊണ്ടാണ് ചന്ദ്രകുമാർ ഇത് പറഞ്ഞത്. ‘കമല്‍ ഹാസനായിരുന്നു നായകന്‍. കെ.പി.എ.സി ലളിത, കെ.പി ഉമ്മര്‍, കവിയൂര്‍ പൊന്നമ്മ എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങള്‍. അതില്‍ അടൂര്‍ ഭാസി ചേട്ടന്‍ ഉണ്ടായിരുന്നു. ഭാസിച്ചേട്ടന്‍ എപ്പോഴും നിലക്കടല കൊറിക്കുമായിരുന്നു. അത് വാങ്ങി കൊടുക്കണം.
അങ്ങനെ അദ്ദേഹം കടല കൊറിച്ചു കൊണ്ടിരിക്കുമ്ബോള്‍ ഞാന്‍ ടേക്കെടുക്കാന്‍ ക്ഷണിച്ചു. ഭാസിച്ചേട്ടനാണെങ്കില്‍ കടല അവിടെ വച്ച് പോകാന്‍ മടി. ആരെങ്കിലും എടുത്തു തിന്നുമോ എന്ന ഭയമായിരുന്നു. അങ്ങനെ സംഭവിക്കാതിരിക്കാന്‍ അദ്ദേഹം അതില്‍ തുപ്പി വച്ചു. അതിൽ ദേഷ്യം തോന്നിയ താൻ കുറച്ച് കടല വാരികളഞ്ഞ് അതില്‍ തുപ്പി വച്ചു. എന്നിട്ട് ഒന്നും അറിയാത്ത പോലെ ഷൂട്ടിങ് സ്ഥലത്തേക്ക് നടന്നു. അത് അറിയാതെ ആ കടല ഭാസിച്ചേട്ടൻ കഴിച്ചു. കുറേ നാളുകള്‍ക്ക് ശേഷം ആരോ ഭാസിച്ചേട്ടനോട് പറഞ്ഞു, അത് ചന്ദ്രന്‍ ഒപ്പിച്ച കുസൃതിയാണെന്ന്. അതിനു ശേഷം ഭാസിച്ചേട്ടന് എന്നോട് ദേഷ്യമായി.’
അതിന്റെ ദേഷ്യം പിനീട് തീർത്തത് പാവയ്ക്ക തന്നു പറ്റിച്ചപ്പോഴാണെന്നും ചന്ദ്ര കുമാർ പറയുന്നു. അടൂര്‍ ഭാസിയുമായി നിരന്തരം വഴക്കിടാറുണ്ടെങ്കിലും ഒരു നടന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ പ്രതിഭയെ അംഗീകരിക്കാതിരിക്കാന്‍ നിര്‍വാഹമില്ലെന്നും ചന്ദ്രകുമാര്‍ കൂട്ടിച്ചേർത്തു.
Post Your Comments