വീണ്ടും താര വിവാഹത്തിന് ഒരുങ്ങുകയാണ് ബോളിവുഡ്. ഗോസിപ് കോളങ്ങളിലെ ചൂടൻ ചർച്ചയാണ് ആലിയ -റൺബീർ വിവാഹം. ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിന്റെ ഷൂട്ടിങിനിടെയാണ് ഇരുവരും പ്രണയത്തിലായത്. ഇരുവരുടേയും വിവാഹം എപ്പോഴാണെന്നാണ് ആരാധകർക്കറിയേണ്ടത്.
വിവാഹം ഉടന്‍ ഉണ്ടാകുമെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് ഇരുവരും. ട്വിറ്ററില്‍ ആരാധകരുമായി സംവദിക്കുന്നതിനിടെയാണ് വിവാഹത്തെ സംബന്ധിച്ച ചോദ്യത്തിന് റണ്‍ബീര്‍ മറുപടി നല്‍കിയത്. എന്നാകും വിവാഹം? എന്നു ചോദിച്ച ആരാധകനോട് ‘എത്രയും പെട്ടെന്ന് അതുണ്ടാകുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു’ എന്നായിരുന്നു റൺ ബീറിന്റെ മറുപടി.
ആലിയയും ഇതേ മറുപടിയാണ് പറയുന്നത്. ഒരു അഭിമുഖത്തിൽ വിവാഹത്തെക്കുറിച്ചു പങ്കുവച്ച ആലിയയുടെ വാക്കുകൾ ഇങ്ങനെ… ‘ഞാനൊന്നിനേക്കുറിച്ചും പദ്ധതി തയ്യാറാക്കാറില്ല. പക്ഷേ എല്ലാ സമയത്ത് നടക്കാറുണ്ട്. ജീവിതത്തിലെ നല്ല കാര്യങ്ങള്‍ അപ്രതീക്ഷിത സമയത്ത് നടക്കുന്നതാണ് ഭംഗി. ഒരുപക്ഷേ എല്ലാവരെയും പോലെ ഞാന്‍ 30-ാം വയസ്സില്‍ വിവാഹം കഴിക്കുമെന്നാകും എന്റെ ആരാധകര്‍ പ്രതീക്ഷിക്കുന്നത്. പക്ഷേ അതിനു മുന്‍പേ നടന്നാലും എനിക്ക് അത്ഭുതമൊന്നുമില്ല’ .
Post Your Comments