അറുപത്തിയഞ്ചാമത് ഫിലിം ഫെയര്‍ വേദി ദക്ഷിണേന്ത്യൻ സൂപ്പർ താരങ്ങളെ കൊണ്ട് സമ്പന്നമായിരുന്നു. എന്നാൽ ലേഡി സൂപ്പര്‍ സ്റ്റാര്‍ നയന്‍താര, വിജയ് സേതുപതി, കാർത്തി തുടങ്ങിയ തമിഴ് താരങ്ങൾ വേദി ബഹിഷ്കരിച്ചത് ചടങ്ങിൽ ഒരു കല്ലുകടിയായി.
താരങ്ങൾ എന്തുകൊണ്ടാണ് അവാർഡ് വേദി നിരസിച്ചതെന്ന സംശയത്തിലാണ് ആരാധകർ. സ്വകാര്യ അവാര്‍ഡ് ചടങ്ങുകളിലേയ്ക്ക് താരങ്ങളെ ക്ഷണിക്കുമ്പോള്‍ അവര്‍ക്ക് 10 ലക്ഷം രൂപ ഡൊണേഷന്‍ നല്‍കണമെന്ന് നടികര്‍ സംഘം നേരത്തേ അറിയിച്ചിട്ടുണ്ട്. ഈ പൈസ സംഘടനയുടെ നേതൃത്വത്തില്‍ സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ക്കാണ് ഉപയോഗിക്കുന്നത്. ഇത്തരത്തില്‍ വിജയകരമായാണ് നടികര്‍ സംഘം ഓരോ കാര്യങ്ങള്‍ ചെയ്യുന്നത്. എന്നാല്‍ ഇതു നല്കാന് ഫിലിം ഫെയര്‍ സംഘാടകര്‍ തയ്യാറായില്ല. ഇതോടെയാണ് താരങ്ങള്‍ അവാര്‍ഡ് ബഹിഷ്കരിച്ചത്. ഇവരുടെ നിലപാടിനെ പ്രകീര്‍ത്തിച്ച് നടികര്‍ സംഘം രംഗത്തെത്തിയിരിക്കുകയാണ്.
അരം സിനിമയിലെ പ്രകടനത്തിലൂടെ മികച്ച നടിയായി നയന്‍താരയും വിക്രം വേദയിലൂടെ മികച്ച നടനായി വിജയ് സേതുപതിയും തീരന്‍ അധികാരം ഒന്ട്രിലൂടെ ക്രിട്ടിക്സ് ചോയ്സ് അവാര്‍ഡ് കാര്‍ത്തിയും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.
Post Your Comments