മലയാള സിനിമയിൽ താര പുത്രന്മാരുടെയും പുത്രിമാരുടെയും നിരയാണ് ഇപ്പോൾ. മോഹൻലാലിന്റെ മകൻ പ്രണവും നടി ലിസിയുടെയും പ്രിയദർശന്റെയും മകൾ കല്യാണിയും തങ്ങളുടെ അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ താരങ്ങളായിക്കഴിഞ്ഞു.
ഇരുവരും കുടുംബ സുഹൃത്തുക്കളുമാണ്. എന്നാൽ ഇരുവരും നായികാ നായകന്മാരായി ഒരു ചിത്രം വരുന്നുവെന്ന് വാർത്ത. ചിത്രം ഒരുക്കുന്നത് മറ്റൊരു താര പുത്രനായ സംവിധായകനും.
ഐവി ശശിയുടെയും സീമയുടെയും മകനും സംവിധായകനുമായ അനി ഒരുക്കുന്ന പുതിയ ചിത്രത്തിൽ പ്രണവിന്റെ നായികയായി കല്യാണി മലയാളത്തിൽ എത്തുമെന്നു റിപ്പോർട്ടുകൾ. ഒന്നും തീരുമാനം ആകുന്നതിന് മുന്‍പ് സിനിമയെ കുറിച്ച് പറയുന്നില്ലെന്നും.. ഉടന്‍ തന്നെ പ്രഖ്യാപനം ഉണ്ടാവുമെന്നും കല്യാണി പറഞ്ഞിരിക്കുകയാണ്.
Post Your Comments