കഴിഞ്ഞ പതിനേഴു വർഷമായി താര സംഘടന അമ്മയുടെ തലപ്പത്തിരുന്നത് ഇന്നസെന്റ് ആയിരുന്നു. എന്നാൽ ഇന്നസെന്റ് പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞതോടെ താരസംഘടനയുടെ അടുത്ത പ്രസിഡന്റായി മോഹന്‍ലാല്‍ എത്തും. അമ്മയുടെ അടുത്ത പ്രസിഡന്റ് മോഹന്‍ലാല്‍ തന്നെയാണെന്നും 24ന് ചേരുന്ന വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ പുതിയ ഭാരവാഹികള്‍ ചുമതലയേല്‍ക്കുമെന്നും ഇന്നസെന്റ് പറഞ്ഞു.
എന്നാൽ ദിലീപിനെ സംഘടനയിലേക്ക് തിരിച്ചെടുക്കുന്ന കാര്യം ഇതുവരെ ആലോചിച്ചിട്ടില്ലെന്നും ഇന്നസെന്റ് മാധ്യമ പ്രവർത്തകരുടെ ചോദ്യത്തിനുള്ള മറുപടിയായി പറഞ്ഞു. താന്‍ പ്രസിഡന്റ് സ്ഥാനം ഒഴിഞ്ഞത് സ്വന്തം ഇഷ്ടപ്രകാരമാണെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ അടുത്ത തവണയും എംപി സ്ഥാനത്തേക്ക് മത്സരിക്കാന്‍ തയ്യാറാണെന്നും ഇന്നസെന്റ് വ്യക്തമാക്കി.
read also: രസതന്ത്രത്തിനു ശേഷം സിനിമകൾ തിയറ്ററിൽ പോയി കാണാത്തതിനെ കാരണം വെളിപ്പെടുത്തി ഇന്നസെന്റ്
Post Your Comments