തിരക്കഥാകൃത്തുക്കളായാണ് റാഫി-മെക്കാര്‍ട്ടിന്‍ ടീം മലയാള സിനിമയിലെത്തുന്നത്. പുതുക്കോട്ടയിലെ പുതുമണവാളനിലൂടെ സംവിധാന രംഗത്തേയ്ക്കും കടന്നുവന്ന റാഫി മെക്കാര്‍ട്ടിന്‍ നിരവധി സിനിമകള്‍ മലയാള സിനിമയ്ക്ക് സംഭാവന ചെയ്തു. മലയാള സിനിമയില്‍ പുതു ശൈലിയിലെ നര്‍മ്മ രംഗങ്ങള്‍ പ്രേക്ഷകന് ചിരി കാഴ്ചയായപ്പോള്‍ നിരവധി സിനിമകള്‍ നൂറു ദിവസങ്ങള്‍ പിന്നിട്ടു.
പഞ്ചാബി ഹൗസ്, തെങ്കാശിപ്പട്ടണം തുടങ്ങിയ റാഫി മെക്കാര്‍ട്ടിന്റെ നിരവധി സിനിമകള്‍ തിയേറ്ററില്‍ തകര്‍ത്തോടിയവയാണ്. എന്നാല്‍ ചൈന ടൌണ്‍ എന്ന സിനിമയ്ക്ക് ശേഷം ഈ കൂട്ടുകെട്ട് പിരിയുകയാണ് ഉണ്ടായത്.
ദിലീപിനെ നായകനാക്കി റിംഗ് മാസ്റ്റര്‍ എന്ന ചിത്രമാണ് റാഫി മെക്കാര്‍ട്ടിനില്ലാതെ ആദ്യമായി സംവിധാനം ചെയ്ത ചിത്രം. പിന്നീട് ടു കണ്ട്രീസ് എന്ന ചിത്രത്തിന് തിരക്കഥയെഴുതിയപ്പോഴും റാഫിക്കൊപ്പം മെക്കാര്‍ട്ടിനില്ലായിരുന്നു. റാഫി അവസാനമായി ചെയ്ത റോള്‍മോഡല്‍സ് എന്ന ചിത്രത്തിലും മെക്കാര്‍ട്ടിന്‍ ഭാഗമായില്ല,
റാഫി തുടരെ സിനിമകള്‍ ചെയ്യുമ്പോഴും മെക്കാര്‍ട്ടിന്‍ മലയാള സിനിമയിലേക്ക് തിരിച്ചെത്താതിന്റെ കാരണം ചോദ്യ ചിഹ്നമായി അവശേഷിക്കുന്നു. മലയാളത്തിലെ എണ്ണം പറഞ്ഞ നിരവധി സിനിമകള്‍ റാഫിക്കൊപ്പം ചേര്‍ന്നെഴുതിയ മെക്കാര്‍ട്ടിന്‍ ചില സിനിമകളുടെ പ്ലാനിലാണെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്, എന്ത് കൊണ്ടാണ് റാഫി മെക്കാര്‍ട്ടിന്‍ ടീം വേര്‍പിരിഞ്ഞതെന്ന ചോദ്യം പ്രേക്ഷകരും ഉന്നയിക്കുന്നുണ്ട്.
Post Your Comments