നടന്മാരായ മുരളിയും മമ്മൂട്ടിയും തമ്മിലുള്ള പിണക്കം സിനിമാ ലോകത്തെ പരസ്യമായ രഹസ്യമായിരുന്നു. ഒരു ഘട്ടത്തില്‍ മുരളി തന്റെ ശത്രുവായി മാറിയെന്നും അതിന്റെ കാരണം എന്താണെന്ന് തനിക്കു അറിയില്ലെന്നും മുന്‍പൊരിക്കല്‍ ഒരു അഭിമുഖത്തില്‍ സംസാരിക്കവേ മമ്മൂട്ടി വ്യക്തമാക്കി.
മുരളിയെക്കുറിച്ച് മമ്മൂട്ടി പങ്കുവെയ്ക്കുന്നതിങ്ങനെ
മുരളിയുമായി എനിക്കുണ്ടായിരുന്ന ആത്മബന്ധം, അത് പറഞ്ഞറിയിക്കാൻ പറ്റാത്ത ഒന്നായിരുന്നു. ഞാനും മുരളിയും ഒരുമിച്ച് അഭിനയിച്ചിട്ടുള്ള സിനിമകൾ കണ്ടാൽ നിങ്ങള്‍ക്ക് മനസ്സിലാകും, ഞങ്ങള്‍ ഒന്നിച്ചുള്ള വൈകാരികമായ രംഗങ്ങള്‍ പ്രേക്ഷകനില്‍ വല്ലാതെ ടച്ച് ചെയ്യും, അത്രത്തോളം പരസ്പര സ്നേഹമുള്ളവരായിരുന്നു ഞങ്ങള്‍. ഒരു സുപ്രഭാതത്തിൽ മുരളിയ്ക്ക് ഞാൻ ശത്രുവായി മാറിഅതിന്റെ കാരണം ഇന്നും എനിക്ക് മനസ്സിലായിട്ടില്ല. ലോഹിതദാസൊക്കെ പോയെങ്കിലും ആളുമായി അവസാനകാലം വരെയും നല്ല ബന്ധത്തിലായിരുന്നു. പിണക്കത്തിന്റെ കാരണം എന്നെ അറിയിക്കാതെ മുരളി പോയി. – മമ്മൂട്ടി വ്യക്തമാക്കുന്നു.
Post Your Comments